Friday, January 2, 2026

പ്രശസ്‌ത മനശാസ്‌ത്രജ്ഞന്‍ ഡോ. പി.എം. മാത്യു വെല്ലൂര്‍ അന്തരിച്ചു, പ്രണാമം

തിരുവനന്തപുരം: പ്രശസ്‌ത മനശാസ്‌ത്രജ്ഞനും ഗ്രന്ഥകര്‍ത്താവും അദ്ധ്യാപകനുമായ ഡോ. പി.എം.മാത്യു വെല്ലൂര്‍(87) അന്തരിച്ചു. കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി സുഖമില്ലാതെ ഇരുന്ന ഡോക്‌ടര്‍ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

വിവിധ ആനുകാലികങ്ങളിലും മാദ്ധ്യമങ്ങളിലും മനശാസ്‌ത്ര സംബന്ധമായ പരിപാടികള്‍ ജനകീയമായി അവതരിപ്പിച്ചിരുന്ന ഡോക്ടര്‍ മാത്യു വെല്ലൂര്‍. കുടുംബ ജീവിതം, ദാമ്ബത്യം ബന്ധം ബന്ധനം, കുമാരീകുമാരന്മാരുടെ പ്രശ്‌നങ്ങള്‍,എങ്ങനെ പഠിക്കണം പരീക്ഷയെഴുതണം ഇങ്ങനെ മനശാസ്‌ത്രം, ബാലസാഹിത്യം,ചെറുകഥ,നര്‍മം എന്നീ മേഖലകളിലായി 20ഓളം കൃതികള്‍ രചിച്ചിട്ടുണ്ട്.

Related Articles

Latest Articles