Thursday, June 13, 2024
spot_img

മൊധേര ഇനി സൂര്യഗ്രാമം ; ഇന്ത്യയിലെ ആദ്യത്തെ മുഴുവൻ സമയ സമ്പൂര്‍ണ സൗരോര്‍ജ്ജ ഗ്രാമമായി മൊധേരയെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഗുജറാത്ത്‌ : പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് സന്ദർശനത്തിന്റെ ആദ്യ ദിനം ഗുജറാത്തിലെ മൊഹ്സാന ജില്ലയിലെ മൊധേരയെ ഇന്ത്യയിലെ ആദ്യത്തെ മുഴുവൻ സമയ സമ്പൂര്‍ണ സൗരോര്‍ജ്ജ ഗ്രാമമായി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 9 മുതല്‍ 11 വരെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് നരേന്ദ്രമോദി ഗുജറാത്തിൽ എത്തിയത്.

മോധേരയിലെ ജനങ്ങള്‍ സൗരോര്‍ജ്ജം ഉപയോഗിച്ചതിന് ശേഷം വൈദ്യുതി ബില്ലില്‍ 60% മുതല്‍ 100% വരെ ലാഭം ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വൈദ്യുതിക്ക് അധികം പണം ചെലവഴിക്കേണ്ടി വരുന്നില്ല. അതേസമയം, വൈദ്യുതി വില്‍ക്കാനും അതില്‍ നിന്ന് സമ്പാദിക്കാനും ജനങ്ങള്‍ തുടങ്ങിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുറച്ചുകാലം മുമ്പ് വരെ സര്‍ക്കാര്‍ പൗരന്മാര്‍ക്ക് വൈദ്യുതി വിതരണം ചെയ്തിരുന്നെങ്കില്‍, ഇപ്പോള്‍ പൗരന്മാര്‍ക്ക് സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. മൊധേര ഇനി സൂര്യഗ്രാമം എന്നറിയപ്പെടുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി

Related Articles

Latest Articles