ദില്ലി: രാജ്യത്തെ ഓക്‌സിജന്‍ പ്ലാന്റുകള്‍ എത്രയും പെട്ടന്ന് സജ്ജീകരിച്ച് ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നാം കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളെക്കുറിച്ച് ആലോചിക്കാന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. പി.എം കെയേര്‍സ് ഫണ്ടിന്റെ സഹായത്തോടെ രാജ്യത്തെമ്പാടും 1500 പി.എസ്.എ ഓക്‌സിജന്‍ പ്ലാന്റുകള്‍ സജ്ജമാവുകയാണെന്ന് യോഗത്തില്‍ ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. എത്രയും വേഗത്തില്‍ പിഎസ്എ ഓക്‌സിജന്‍ പ്ലാന്റുകള്‍ പ്രവര്‍ത്തനയോഗ്യമാക്കണമെന്ന് പ്രധാനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
അതേസമയം രാജ്യത്ത് 12 നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് സെപ്റ്റംബർ മുതല്‍ വാക്‌സിൻ നൽകി തുടങ്ങും. ഇത് സംബന്ധിച്ച അനുമതി ആഴ്ചകള്‍ക്കുള്ളില്‍ ലഭ്യമാകുമെന്ന് ബന്ധപ്പെട്ട സമിതി അധ്യക്ഷന്‍ ഡോ. എന്‍.കെ അറോറ അറിയിച്ചു.സൈഡസ് വാക്‌സിനു പിറകെ കോവാക്‌സിനും അനുമതി നല്‍കിയേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

