Categories: India

യു.എസ് അതിക്രമത്തെ അപലപിച്ച് മോദി; സംഭവങ്ങള്‍ നിരാശജനകം; ജനാധിപത്യം അട്ടിമറിക്കരുതെന്ന് പ്രധാനമന്ത്രി

ദില്ലി: അമേരിക്കയിലെ സംഭവങ്ങള്‍ നിരാശജനകമെന്ന് ഇന്ത്യ. ജനാധിപത്യത്തില്‍ നിയമവിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. യു.എസ് ക്യാപ്പിറ്റോളിലുണ്ടായ അതിക്രമത്തില്‍ അപലപിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ജനാധിപത്യം അട്ടിമറിക്കരുതെന്നും അധികാര കൈമാറ്റം സമാധാനപരമാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

അതേസമയം, ട്രംപിനെ നിശിതമായി വിമര്‍ശിച്ച് റിപബ്ലിക്കന്‍ സെനറ്റര്‍ മിറ്റ് റോംനി. ട്രംപിന്‍റെ പ്രേരണയെ തുടര്‍ന്നാണ് പാര്‍ലമെന്‍റില്‍ പ്രക്ഷോഭമുണ്ടായത്. തിരഞ്ഞെടുപ്പ് ഫലത്തെ എതിര്‍ത്ത് ഇത്തരം തന്ത്രങ്ങളെ പിന്തുണയ്ക്കുന്നവരെ, ജനാധിപത്യത്തിന് നേരെയുള്ള ആക്രമണത്തോട് സഹകരിക്കുന്നവരായേ കാണാനാകൂവെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ ഞെട്ടിച്ചായിരുന്നു യുഎസ് പാര്‍ലമെന്‍റിലെക്ക് ട്രംപ് അനുകൂലികൾ നടത്തിയ പ്രക്ഷോഭം.

ജനപ്രതിനിധിസഭയും സെനറ്റും യോഗം ചേരുന്നതിനിടെയായിരുന്നു യു.എസ് ക്യാപ്പിറ്റോളിലേക്ക് ആയിരക്കണക്കിന് ട്രംപ് അനുകൂലികള്‍ ഇരച്ചു കയറിയത്. പ്രക്ഷോഭകാരികള്‍ പൊലീസുമായി ഏറ്റുമുട്ടി. വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്നുമണിക്കൂറിനു ശേഷമാണ് പാര്‍ലമെന്‍റ് മന്ദിരത്തില്‍ നിന്ന് പ്രക്ഷോഭകാരികളെ ഒഴിപ്പിക്കാനായത്. വാഷിങ്ടണില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. പ്രതിഷേധമല്ല കലാപമാണ് നടക്കുന്നതെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ കുറ്റപ്പെടുത്തിയിരുന്നു. ട്രംപ് നേരിട്ടെത്തി ജനങ്ങളോട് കാര്യങ്ങള്‍ വ്യക്തമാക്കണമെന്നും ബൈ‍ഡന്‍ ആവശ്യപ്പെട്ടു. ട്രംപിന്റെ അക്കൗണ്ട് 12 മണിക്കൂര്‍ നേരത്തേക്ക് ട്വിറ്റര്‍ മരവിപ്പിച്ചു. മുന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷ് അടക്കമുള്ളവര്‍ ട്രംപിനെതിരെ രംഗത്തെത്തി. ബ്രിട്ടനും അയര്‍ലണ്ടും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

Anandhu Ajitha

Recent Posts

നാളെ 2026 ! ഇന്ന് നിങ്ങൾ എടുക്കേണ്ട തീരുമാനം | SHUBHADINAM

പുതുവർഷം എന്നത് വെറുമൊരു കലണ്ടർ മാറ്റമല്ല, മറിച്ച് നമ്മുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ഒരു പുതിയ അവസരമാണ്. പുതുവർഷത്തിൽ ജീവിതത്തിൽ മാറ്റങ്ങൾ…

6 minutes ago

പുതുവത്സരരാവിൽ ഓൺലൈൻ ഷോപ്പിങ് മുടങ്ങിയേക്കും! ഡെലിവറി തൊഴിലാളികൾ നാളെ രാജ്യവ്യാപക പണിമുടക്കിൽ

പുതുവത്സരാഘോഷങ്ങളിലേക്ക് കടക്കാനിരിക്കെ, സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ മുൻനിര ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ നാളെ…

12 hours ago

വിഘടനവാദികൾക്ക് യുഎഇ ആയുധങ്ങൾ എത്തിച്ചുവെന്ന് ആരോപണം !! സൗദി അറേബ്യയുടെ വ്യോമാക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ!

തുറമുഖ നഗരമായ മുക്കല്ലയിൽ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിർത്തിയിൽ 72 മണിക്കൂർ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.…

12 hours ago

ഉയർത്തെഴുന്നേറ്റ് ഗൂഗിൾ !! ജെമിനിയിലൂടെ എഐ വിപണിയിൽ നടത്തിയിരിക്കുന്നത് വമ്പൻ കുതിപ്പ്: ചാറ്റ് ജിപിടിക്ക് കനത്ത തിരിച്ചടി

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിലെ ആധിപത്യത്തിനായി വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ, ഗൂഗിളിന്റെ എഐ ടൂളായ ജെമിനി വൻ മുന്നേറ്റം…

13 hours ago

ശബരിമല സ്വർണ്ണക്കൊള്ള ! മണിയെയും ബാലമുരുകനെയും ചോദ്യം ചെയ്ത് വിട്ടയച്ചു ;ചോദ്യം ചെയ്യൽ നീണ്ടത് മണിക്കൂറുകൾ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ്‍ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം…

13 hours ago

പന്തളം കൊട്ടാരം ഭരണസമിതിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു; പ്രദീപ് കുമാർ വർമ്മ പ്രസിഡന്റ്; എം.ആർ. സുരേഷ് വർമ്മ സെക്രട്ടറി

പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിന്റെ വാർഷിക പൊതുയോഗം ഡിസംബർ 28-ന് കൈപ്പുഴ പുത്തൻകോയിക്കൽ (വടക്കേമുറി) കൊട്ടാരത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.…

15 hours ago