Tuesday, May 21, 2024
spot_img

ഹിജാബ് വിവാദം വിലപ്പോയില്ല…! യുഎഇ മോദിയ്‌ക്കൊപ്പം; വാർത്ത മുക്കി മാമാ മാധ്യമങ്ങൾ

ഹിജാബ് വിവാദം വിലപ്പോയില്ല…! യുഎഇ മോദിയ്‌ക്കൊപ്പം; വാർത്ത മുക്കി മാമാ മാധ്യമങ്ങൾ | PM Modi

ഗൾഫ് നാടുകളിലെ മലയാളികളെ നരകിപ്പിക്കുന്ന തീരുമാനമാണ് ഹിജാബ് വിഷയത്തിൽ ഇന്ത്യ കൈക്കൊണ്ടതെന്ന ആരോപണവും ഉയർന്നു. എന്നാൽ ഇതിനിടയിൽ ഒരു സംഭവമുണ്ടായി. ഇന്ത്യയും യു.എ.ഇയും തമ്മിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു. എന്നാൽ, ഈ വിവരം അധികമാരും അറിഞ്ഞില്ല. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ചേർന്ന് നടത്തിയ വെര്‍ച്വല്‍ ഉച്ചകോടിയിൽ ആണ് ഇരുവരും പുതിയ കരാറിൽ ഒപ്പുവെച്ചത്.

കരാറിന് പിന്നാലെ ‘സമഗ്ര നയപങ്കാളിത്തം: പുത്തന്‍ അതിരുകള്‍, പുതിയ നാഴികക്കല്ല്’ എന്ന തലക്കെട്ടോട് കൂടിയായിരുന്നു അറബ് മാധ്യമായ ഖലീജ് ടൈംസ് ഇത് സംബന്ധിച്ച വാർത്ത നൽകിയത്. ഇന്ത്യ ഇതുവരെ ഒപ്പുവെച്ച ഏറ്റവും വലിയ കരാർ എന്ന പറയേണ്ടി വരും ഇതിനെ. വാണിജ്യ മേഖലയിൽ ഇരു രാജ്യങ്ങൾക്കും ഇടയിൽ വൻ മുന്നേറ്റത്തിന് കരാർ വഴിതുറക്കുമെന്നാണ് പ്രതീക്ഷ. അഞ്ച് വര്‍ഷം കൊണ്ട് നൂറ് ബില്യണ്‍ ഡോളറിന്‍റെ വ്യാപാരം കരാറിലൂടെ വര്‍ധിപ്പിക്കാനാകുമെന്നാണ് കണക്ക് കൂട്ടല്‍.

അതായത്, 7.5 ലക്ഷം കോടിയുടെ വ്യാപാരം. കോവിഡ് വെല്ലുവിളികള്‍ക്കും ഹിജാബ് വിവാദങ്ങൾക്കുമിടെ യുഎഇയുമായി ഒപ്പുവെയ്ക്കുന്ന സുപ്രധാന കരാറാണിത്. സുപ്രധാന കരാറില്‍ ഒപ്പു വച്ചതോടെ നിരവധി ഉത്പന്നങ്ങളുടെ ഇറക്കുമതി നികുതി കുറയും. രത്നങ്ങള്‍, ആഭരണങ്ങള്‍,വസ്ത്രങ്ങള്‍ എന്നിവയുടെ കയറ്റുമതി ഗണ്യമായി കൂട്ടാനുമാകും. ഡിജിറ്റല്‍ വ്യാപാരവും കരാറിന്‍റെ ഭാഗമാകും.

Related Articles

Latest Articles