Monday, April 29, 2024
spot_img

മൻ കി ബാത്ത് ;ചീറ്റപ്പുലികളുടെ തിരിച്ചുവരവിൽ 130 കോടി ഇന്ത്യക്കാർ സന്തോഷിക്കുന്നതായി പ്രധാനമന്ത്രി ; സെപ്തംബർ 28 ന് ഭഗത് സിംഗിന്റെ ജൻമദിനം ആഘോഷിക്കാൻ തീരുമാനിച്ച് മോദി

ദില്ലി : ചീറ്റപ്പുലികളുടെ തിരിച്ചുവരവിൽ 130 കോടി ഇന്ത്യക്കാർ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രതിമാസ പരിപാടിയായ മൻ കി ബാത്തിന്റെ 93-ാം എപ്പിസോഡിൽ പറഞ്ഞു. ചണ്ഡീഗഡ് വിമാനത്താവളത്തിന് ഷഹീദ് ഭഗത് സിംഗിന്റെ പേര് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

“രാജ്യത്തിന്റെ പല കോണുകളിൽ നിന്നുമുള്ള ആളുകൾ ചീറ്റപ്പുലികളുടെ തിരിച്ചുവരവിൽ സന്തോഷം പ്രകടിപ്പിച്ചു; 1.3 കോടി ഇന്ത്യക്കാർ ഇതിൽ അഭിമാനിക്കുന്നു . ഒരു ടാസ്‌ക് ഫോഴ്‌സ് ചീറ്റകളെ നിരീക്ഷിക്കും, അതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് എപ്പോൾ ചീറ്റകളെ സന്ദർശിക്കാമെന്ന് ഞങ്ങൾ തീരുമാനിക്കും.” പ്രധാനമന്ത്രി മോദി പറഞ്ഞു.

ചീറ്റകളെ കേന്ദ്രീകരിച്ച് നടത്തുന്ന പ്രചാരണത്തിന്റെ പേര് നിർദേശിക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.

ദീൻ ദയാൽ ഉപാദ്ധ്യായയുടെ 106-ാം ജന്മവാർഷികത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, “ആധുനികവും സാമൂഹികവും രാഷ്ട്രീയവുമായ കാഴ്ച്ചപ്പാടിൽ പോലും ഇന്ത്യൻ തത്വശാസ്ത്രത്തിന് ലോകത്തെ എങ്ങനെ നയിക്കാനാകുമെന്ന് ദീൻദയാൽ ജി ഞങ്ങളെ പഠിപ്പിച്ചു.”

“എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, മൂന്ന് ദിവസങ്ങൾക്ക് ശേഷം, അതായത് സെപ്റ്റംബർ 28 ന്, അമൃത് മഹോത്സവത്തിന്റെ ഒരു പ്രത്യേക ദിനമാണ്. ഈ ദിവസം ഞങ്ങൾ ഭാരതമാതാവിന്റെ ധീര പുത്രൻ ഭഗത് സിംഗ് ജിയുടെ ജന്മദിനം ആഘോഷിക്കും,” പ്രധാനമന്ത്രി പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനം സമുദ്ര ആവാസവ്യവസ്ഥയ്ക്ക് വലിയ ഭീഷണിയാണെന്നും നമ്മുടെ കടൽത്തീരങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് അസ്വസ്ഥതയുണ്ടാക്കുമെന്നും ഈ വെല്ലുവിളികളെ നേരിടേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

Related Articles

Latest Articles