Sunday, May 19, 2024
spot_img

ആരോഗ്യ മേഖലയിൽ കുതിച്ച് യുപി: ഉത്തർപ്രദേശിൽ ഒമ്പത്​ പുതിയ മെഡിക്കൽ കോളജുകൾ ഉദ്​ഘാടനം ചെയ്ത് പ്രധാനമന്ത്രി

ദില്ലി: ഉത്തർപ്രദേശിൽ ആരോഗ്യ സംവിധാനങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി നിർമ്മിച്ച പുതിയ ഒമ്പത്​ മെഡിക്കല്‍ കോളജുകളുടെ ഉദ്​ഘാടനം നിര്‍വഹിച്ച്‌​ പ്രധാനമന്ത്രി നരേന്ദ്രമോദി(Narendra Modi). സിദ്ധാർഥ്​നഗറിൽനിന്ന്​ വിർച്വൽ ആയിട്ടായിരുന്നു ഉദ്​ഘാടനം.

സംസ്​ഥാനത്തെ ആരോഗ്യ സംവിധാനങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗാമായാണ്​ മെഡിക്കൽ കോളജുകളുടെ നിർമാണം. സിദ്ധാര്‍ഥ്​നഗര്‍, ഏട്ട, ഹര്‍ദോയ്​, പ്രതാപ്​ഗഡ്​, ഫത്തേപൂര്‍, ​ദേവരിയ, ഗാസിപൂര്‍, മിര്‍സാപൂര്‍, ജാന്‍പൂര്‍ എന്നീ ജില്ലകളിലാണ്​ മെഡിക്കല്‍ ​കോളജുകള്‍. 2329 കോടി രൂപ മുതൽമുടക്കിയാണ്​ മെഡിക്കൽ കോളജുകൾ നിർമിച്ചത്​.

എട്ട്​ മെഡിക്കല്‍ കോളജുകള്‍ കേന്ദ്രപദ്ധതിയുടെ കീഴിലും ഒരെണ്ണം സംസ്​ഥാന സര്‍ക്കാറിന്റെ പദ്ധതിയുടെ കീഴിലുമായിരുന്നു നിര്‍മാണം. പിന്നോക്കം നില്‍ക്കുന്ന ജില്ലകളിലാണ്​ കേന്ദ്രപദ്ധതിക്ക്​ കീഴില്‍ മെഡിക്കല്‍ കോളജുകള്‍ നിര്‍മിച്ചത്​. അതേസമയം കേന്ദ്രപദ്ധതിക്ക്​ കീഴിൽ രാജ്യത്തെ 157 പുതിയ കോളജുകളാണ്​ നിർമിക്കുക. ഇതിൽ 63 എണ്ണം പ്രവർത്തനം ആരംഭിച്ച്​ കഴിഞ്ഞു.

Related Articles

Latest Articles