കണ്ണൂര്‍: മിണ്ടാപ്രാണികളോട് കൊടുംക്രൂരത. പൂച്ചക്കുഞ്ഞുങ്ങളെ കഴുത്തറുത്തു കൊന്ന് ജഡം സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വീടിന് മുന്നില്‍ തള്ളി. മാത്തില്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ടിവി ചന്ദ്രന്റെ വീട്ടുപടിക്കലാണ് പുച്ചകുഞ്ഞുങ്ങളെ കൊന്നു തള്ളിയത്. സംഭവത്തില്‍ പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കി.
ഇന്ന് രാവിലെയാണ് പൂച്ചകുഞ്ഞുങ്ങളുടെ ജഡം വീട്ടുവരാന്തയിലെ മാറ്റില്‍ കണ്ടത്. തുടർന്ന് രണ്ട് പൂച്ചകളുടെ ജഡം സമാനമായ രീതിയില്‍ വീട്ടുവളപ്പിലും കണ്ടെത്തി. അടുത്ത കാലത്തായി സമീപവാസികള്‍ നിരന്തരമായി ശല്യം ചെയ്തിരുന്നതായും പ്രിന്‍സിപ്പല്‍ പറയുന്നു. ഇതിന്റെ ഭാഗമായാണോ പൂച്ചകളെ കൊന്നതെന്ന് സംശയമുണ്ട്.
പ്രിന്‍സിപ്പലിന്റ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വെറ്റിനറി ഡോക്ടര്‍മാര്‍ സ്ഥലത്തെത്തി പൂച്ചകളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തി. വിവരം അറിഞ്ഞതിന് പിന്നാലെ വെറ്റിനറി ഡോക്ടര്‍മാരും സ്ഥലത്തെത്തിയിട്ടുണ്ട്. പൂച്ചകളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തും.

