India

”ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ്…. ഈ ധീരന്മാർ എന്നും ഭാരതത്തിന് പ്രചോദനം”; വീരബലിദാനികളെ സ്മരിച്ച് പ്രധാനമന്ത്രി

ദില്ലി: മാതൃരാജ്യത്തിന് വേണ്ടി മരിക്കാനുള്ള ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നീ ധീരന്മാരുടെ തീരുമാനം പ്രചോദനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി( PM Modi leads salutes to Bhagat Singh, Sukhdev, Rajguru). വീരബലിദാനികളുടെ 91-ാം ബലിദാന ദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. മാതൃരാജ്യത്തിന് വേണ്ടി മരിക്കാനുള്ള അവരുടെ തീരുമാനം എല്ലായ്‌പ്പോഴും രാജ്യത്തെ പ്രചോദിപ്പിക്കുമെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

പ്രധാനമന്ത്രിയുടെ ട്വീറ്റിന്റെ പൂർണ്ണരൂപം:

“ഭാരത് മാതാവിന്റെ ധീരപുത്രന്മാരായ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ. മാതൃരാജ്യത്തിന് വേണ്ടി മരിക്കാനുള്ള അവരുടെ തീരുമാനം എന്നും പ്രചോദനം നൽകും, ജയ് ഹിന്ദ്” പ്രധാനമന്ത്രി കുറിച്ചു.

1931 മാർച്ച് 23നാണ് ഭഗത് സിംഗും രാജ്ഗുരുവും സുഖ്ദേവും ബ്രിട്ടീഷ് ഭരണകൂടത്തിന് മുന്നിൽ നിർഭയം തൂക്കിലേറിയത്. തൂക്കിലേറ്റുമ്പോൾ വെറും 23 വയസ് മാത്രമായിരുന്നു ഭഗത് സിംഗിന്റെ പ്രായം.
അതേസമയം 1928ൽ ബ്രിട്ടീഷ് പോലീസ് ഓഫീസർ ജോൺ സോണ്ടേഴ്സിനെ കൊലപ്പെടുത്തിയ കേസിലാണ് മൂന്ന് പേരെയും തൂക്കിലേറ്റുന്നത്. ലാലാ ലജ്പത് റായിയുടെ മരണത്തിന് കാരണക്കാരനായ ബ്രിട്ടീഷ് പോലീസ് സൂപ്രണ്ട് ജെയിംസ് സ്‌കോട്ടിനെ വധിക്കാൻ മൂവരും പദ്ധതിയിട്ടിരുന്നു. ജെയിംസ് സ്സ്‌കോട്ടാണെന്ന് തെറ്റിധരിച്ചാണ് ഭഗത് സിംഗും കൂട്ടരും ജോൺ സോണ്ടേഴ്സിനെ വധിച്ചത്. വധശിക്ഷ നടപ്പാക്കാൻ നിശ്ചയിച്ചിരുന്ന സമയത്തിന് 11 മണിക്കൂർ മുമ്പാണ് വധശിക്ഷ നടപ്പാക്കിയത്.

B4 Admin

Recent Posts

പാക് ചാരസംഘടനയുമായി ബന്ധം പുലര്‍ത്തി രാജ്യസുരക്ഷയെ വെല്ലുവിളിച്ചു. അസം എസ്ടിഎഫിന്റെ പിടിയിലായത് ബീഹാര്‍ സ്വദേശിയായ അഭിഷേക് കുമാര്‍ സിംഗ്

പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…

3 hours ago

സൈനികന്റെ വിയോഗത്തിന്റെ വേദന മാറുന്നതിന് മുന്‍പ് കുടുംബത്തിന് താങ്ങാനാവാത്ത ദുരന്തം. ഭൗതികശരീരവുമായി പോയ ആംബുലന്‍സ് ട്രക്കിലിടിച്ച് മകനും സഹോദരനുമടക്കം നാല് പേര്‍ ദാരുണമായി മരിച്ചു

സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…

4 hours ago

കാമുകിക്കൊപ്പം ഭര്‍ത്താവ്, ചോദ്യം ചെയ്ത ഭാര്യയെ കാറിന്റെ ബോണറ്റിലിട്ട് നൂറു മീറ്ററോളം വാഹനം ഓടിച്ചു. മീററ്റില്‍ ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…

5 hours ago

വിമാനം തകര്‍ക്കാനാണ് ആഗ്രഹിച്ചത്. മരണത്തെ ഭയമില്ല. ഹമാം അല്‍ ഹമ്മാമിയുടെ മൊഴി പുറത്ത്

ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…

5 hours ago

ആർ. ശ്രീലേഖയുടെ രാജിവെപ്പ് വ്യാജവാർത്ത; മാധ്യമ കഥകൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്, തിരുവനന്തപുരത്ത് ബിജെപി ഭരണം ഭദ്രം

മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…

8 hours ago

ഗുജറാത്തില്‍ സിനിമയെ വെല്ലുന്ന ഹൈവേ ചേസും വെടിവെയ്പ്പും. കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി പോലീസിന്റെ പിടിയിലായി രാജസ്ഥാന്‍ സ്വദേശി

ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…

11 hours ago