Wednesday, November 25, 2026

‘ഇന്ത്യയും-യുകെയും ഒന്നാകുന്നു’; യുകെ വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി

ദില്ലി: യുകെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് വൈറസ് വ്യാപനത്തിനും ബ്രെക്‌സിറ്റ് കരാറിനും ശേഷമുള്ള ഇന്ത്യാ- യുകെ പങ്കാളിത്തത്തെ കുറിച്ച്‌ ഇരുവരും ചര്‍ച്ച നടത്തി.

ഡൊമിനിക് റാബുമായുള്ള ചർച്ച വളരെ മികച്ചതായിരുന്നുവെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൊറോണ വൈറസ് വ്യാപനത്തിന് ശേഷമുള്ള ഇന്ത്യാ- യുകെ പങ്കാളിത്തത്തെ കുറിച്ച് യുകെ വിദേശകാര്യ സെക്രട്ടറിയുമായി ചർച്ച നടത്തി. അടുത്ത മാസം നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പങ്കെടുക്കും. പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

Related Articles

Latest Articles