Mithali-Raj-
ദില്ലി: മുൻ ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ മിതാലി രാജിനെ അഭിനന്ദിച്ച് നരേന്ദ്രമോദി. മിതാലി രാജ് ഒരുപാട് പേർക്ക് പ്രചോദനമാണെന്ന് മോദി വ്യക്തമാക്കി. മിതാലിയുടെ വിരമിക്കൽ വാർത്ത പലരെയും വിഷമിപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ് മിതാലി എന്നും മോദി മൻ കി ബാത്തിൽ പറഞ്ഞു.
“മിതാലിയുടെ വിരമിക്കൽ ഒരുപാട് കായിക പ്രേമികളെ വിഷമിപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളിൽ ഒരാൾ എന്നതിനുപരി അവർ ഒരുപാട് പേർക്ക് പ്രചോദനമാണ്. മിതാലിക്ക് എല്ലാവിധ ആശംസകളും നേരുന്നു.”- മോദി വ്യക്തമാക്കി.
ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച വനിതാ താരങ്ങളിൽ ഒരാളാണ് മിതാലി രാജ്. ഏകദിന ക്രിക്കറ്റിൽ 7391 റൺസോടെ ഏറ്റവുമധികം റൺസ് നേടിയ താരമാണ് മിതാലി. 7 സെഞ്ചുറികളും 59 അർധസെഞ്ചുറികളും താരം നേടിയിട്ടുണ്ട്. ഇതുവരെ ലോകത്ത് മറ്റൊരു വനിതാ താരവും 6000 റൺസ് പോലും ഏകദിനത്തിൽ നേടിയിട്ടില്ല
ഈ മാസം എട്ടിനാണ് മിതാലി ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. രണ്ടര പതിറ്റാണ്ടിലധികം മിതാലി ലോക ക്രിക്കറ്റിൽ നിറഞ്ഞുനിന്നു. സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ജീവിതത്തിന്റെ രണ്ടാം ഇന്നിങ്‌സിലും നിങ്ങളുടെ അനുഗ്രഹം പ്രതീക്ഷിക്കുന്നു, വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് മിതാലി രാജ് പറഞ്ഞു.
വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് സപര്യ സാംസ്‌കാരിക സമിതി നൽകിവരുന്ന സപര്യ വിവേകാനന്ദ പുരസ്‌കാരത്തിന് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷൻ പുറത്തിറക്കിയ 'വേദവിദ്യാ…
തിരുവനന്തപുരം നഗരസഭയിൽ നിന്ന് വാടകയ്ക്ക് എടുത്ത കെട്ടിടം തന്നെ വൻ വാടകയ്ക്ക് പുറത്ത് നൽകി സഖാക്കൾ ലാഭം കണ്ടെത്തിയെന്ന ഗുരുതര…
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ വസതിക്ക് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയെന്ന വാർത്തകളിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി…
2021 ൽ, പെരിന്തൽമണ്ണയിൽ LLB വിദ്യാർത്ഥിനി , 21 കാരിയായ ദൃശ്യയെ തന്റെ പ്രണയം നിരസിച്ചതിനെ പേരിൽ കുത്തിക്കൊലപ്പെടുത്തിയ വിനീഷ്…
മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലും അദ്ദേഹത്തിന്റെ അമ്മ ശാന്തകുമാരി അമ്മയും തമ്മിലുള്ള ബന്ധം ഒരു അമ്മയും മകനും എന്നതിലുപരി അങ്ങേയറ്റം വൈകാരികവും…
ദില്ലി : കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ 2020-ൽ നടന്ന ഇന്ത്യ-ചൈന സൈനിക ഏറ്റുമുട്ടലിനെ ആസ്പദമാക്കി ഒരുങ്ങുന്ന 'ബാറ്റിൽ ഓഫ്…