Sunday, January 4, 2026

യുഎന്‍ രക്ഷാസമിതിയില്‍ മാറ്റം അനിവാര്യം; ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ തുറന്നുകാട്ടണമെന്ന് ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി

ദില്ലി: ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ തുറന്നുകാട്ടണമെന്ന് ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. കാലത്തിനൊത്ത മാറ്റമില്ലാത്തതിനാല്‍ രാജ്യാന്തര സംഘടനകളുടെ വിശ്വാസ്യത ചോദ്യമുനയിലാണ്. യുഎന്‍ രക്ഷാസമിതിയില്‍ മാറ്റം അനിവാര്യമാണ്. ഐഎംഎഫ്, ഡബ്ലിയുടിഒ, ഡബ്ലിയുഎച്ച്ഒ എന്നീ സംഘടനകളുടെ ഘടനയും പരിഷ്ക്കരിക്കണമെന്നും വെര്‍ച്വല്‍ സമ്മേളനത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

ബഹുസ്വരത വെല്ലുവിളികള്‍ നേരിടുകയാണെന്നും കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ബ്രിക്സ് രാജ്യങ്ങള്‍ ഒന്നിച്ചു നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. വാക്സീന്‍ ഉല്‍പാദിപ്പിക്കാനുള്ള ഇന്ത്യയുടെ ശേഷി മഹാമാരിക്കാലത്ത് ലോകരാജ്യങ്ങളെ സഹായിക്കാന്‍ വിനിയോഗിക്കുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles