Wednesday, May 15, 2024
spot_img

വീട്ടുതടങ്കലിൽ കഴിഞ്ഞ മുസ്ലീം യുവതിക്ക് മോചനം ; രക്ഷകനായത് പ്രധാനമന്ത്രി നരേന്ദ്രമോദി

സൊമാലിയയില്‍ ഭര്‍ത്താവിന്റെ വീട്ടുതടങ്കലിലായിരുന്ന മുസ്ലീം യുവതി അഫ്രീനിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലിനെ തുടര്‍ന്ന് മോചിപ്പിച്ചു .

2013-ലാണ് ഹൈദരാബാദിലെ സ്വകാര്യ കമ്പനിയില്‍ ജോലി നോക്കിയിരുന്ന മുഹമ്മദ് ഹുസൈന്‍ ഡുവാലേ എന്ന യുവാവുമായി അഫ്രീന്‍ വിവാഹിതയാകുന്നത്. ഹുസൈന്റെ കുടുംബം സൊമാലിയയിലായിരുന്നു. തുടര്‍ന്ന് കുടുംബത്തെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ച ഹുസൈന്‍ ഭാര്യയും കുട്ടികളുമായി കഴിഞ്ഞ വര്‍ഷം ജൂലായ് നാലിനാണ് സൊമാലിയയിലേക്ക് പോയത് എന്നാൽ .അവിടെ എത്തിയ ശേഷം യുവതിക്ക് നാട്ടിലെ തന്റെ ബന്ധുക്കളുമായി പിന്നീട് ഒരു തരത്തിലും ബന്ധപ്പെടാൻ സാധിച്ചില്ല . അയല്‍ക്കാരിയായ സുഹൃത്തിന്റെ സഹായത്തോടെ വാട്‌സാപ്പിലൂടെയാണ് അഫ്രീന്‍ നാട്ടിലുള്ളവരുമായി ബന്ധപ്പെട്ടിരുന്നത്.ഇതേ തുടർന്നാണ് അഫ്രീൻ വീട്ടുതടങ്കലിലാണ് എന്ന സത്യം വീട്ടുകാരും ബന്ധുക്കളും മനസ്സിലാക്കുന്നത് .

ഇതേ തുടർന്ന് ഓട്ടോറിക്ഷാ ഡ്രൈവറായ അഫ്രീന്റെ പിതാവ് വിദേശകാര്യമന്ത്രാലയത്തെ സമീപിച്ച് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. തുടര്‍ന്ന് അഫ്രീനെ രക്ഷിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ തന്നെ ആരംഭിക്കുകയും ചെയ്തു.എന്നാല്‍ സൊമാലിയന്‍ നിയമമനുസരിച്ച് കുട്ടികളുടെ പിതാവിന്റെ സമ്മതമില്ലാതെ മാതാവിന് കുട്ടികളുമായി രാജ്യത്തിന് പുറത്ത് പോകാന്‍ സാധിക്കില്ലായിരുന്നു. തുടര്‍ന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ഇടപെട്ട് ഇവരെ തിരിച്ച് നാട്ടിലേക്കെത്തിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയത്.

ഇവരെ മോചിപ്പിക്കനായി ഇന്ത്യയ്ക്ക് സൊമാലിയയില്‍ എംബസി ഇല്ലാത്തതിനാല്‍ നെയ്റോബിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ നേതൃത്വത്തില്‍ സൊമാലിയന്‍ പോലീസിന്റെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. തുടര്‍ന്ന് ഇക്കഴിഞ്ഞ മാര്‍ച്ച് 28ന് സൊമാലിയയിലെ മൊഗാദിഷുവില്‍ അഫ്രീന്റെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ഇവരെ മോചിപ്പിച്ചു.

Related Articles

Latest Articles