Tuesday, May 14, 2024
spot_img

കർഷകർക്കായി പദ്ധതികൾ ഒരുപാട്

പ്രധാനമന്ത്രി നരേന്ദ്ര മോദി ‘പിഎം കിസാന്‍ സമ്മാന്‍ സമ്മേളനം 2022‘ ഇന്ന് രാവിലെ 11:30 ന് ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉദ്ഘാടനം ചെയ്യും. രണ്ട് ദിവസത്തെ പരിപാടിയില്‍ രാജ്യത്തുടനീളമുള്ള 13,500-ലധികം കര്‍ഷകരെയും ഏകദേശം 1,500 അഗ്രി സ്റ്റാര്‍ട്ടപ്പുകളേയും ഒരുമിച്ച് കൊണ്ടുവരാനാണ് പരിപാടി ലക്ഷ്യമിടുന്നതെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ അദ്ദേഹം പറയുന്നു. വിവിധ സ്ഥാപനങ്ങളില്‍ നിന്നായി ഒരു കോടിയിലധികം കര്‍ഷകര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗവേഷകര്‍, നയരൂപീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നവര്‍, മറ്റ് വിദഗ്ദ്ധര്‍ എന്നിവരുടെ പങ്കാളിത്തത്തിനും സമ്മേളനം സാക്ഷ്യം വഹിക്കും. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍, കേന്ദ്ര രാസവളം, രാസവസ്തു വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യ, സഹമന്ത്രി ഭഗവന്ത് ഖുബ, കേന്ദ്ര കൃഷി സഹമന്ത്രിമാരായ കൈലാഷ് ചൗധരി, ശോഭ കരന്തലജെ എന്നിവരും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുക്കും.

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയ്ക്ക് കീഴില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ 12 കോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് 2000 രൂപ കൈമാറും.

രാസവള മന്ത്രാലയത്തിന് കീഴിലുള്ള 600 പ്രധാന മന്ത്രി കിസാന്‍ സമൃദ്ധി കേന്ദ്രങ്ങള്‍ പ്രധാന മന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും.
കര്‍ഷകരുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുകയും രാസവളങ്ങള്‍, വിത്ത്, ഉപകരണങ്ങള്‍, മണ്ണ് എന്നിവയ്ക്കുള്ള പരിശോധനാ സൗകര്യങ്ങള്‍ നല്‍കുകയും ചെയ്യും. കര്‍ഷകരില്‍ അവബോധം സൃഷ്ടിക്കുക, വിവിധ സര്‍ക്കാര്‍ പദ്ധതികളെയും ബ്ലോക്കുകളെയും കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുക, ജില്ലാതല ഔട്ട്‌ലെറ്റുകളില്‍ റീട്ടെയിലര്‍മാരുടെ ശേഷി വര്‍ദ്ധിപ്പിക്കുക എന്നതും ലക്ഷ്യങ്ങളില്‍പ്പെടുന്നു.

രാജ്യത്ത് 3.3 ലക്ഷത്തിലധികം ചില്ലറ വളക്കടകള്‍ ഘട്ടംഘട്ടമായി പദ്ധതിയിൽ ഉൾപ്പെടുത്തുന്ന കാര്യവും ആലോചനയിലാണ്.

പരിപാടിയില്‍, ഒരു രാജ്യം ഒരു വളം എന്ന ഇന്ത്യന്‍ ബഹുജന വളം പദ്ധതിയും മോദി ഉദ്ഘാടനം ചെയ്യും. ഈ സ്‌കീമിന് കീഴില്‍, ‘ഭാരത്’ എന്ന ഒറ്റ ബ്രാന്‍ഡില്‍ രാസവളങ്ങള്‍ വിപണനം ചെയ്യാന്‍ കമ്പനികളെ സഹായിക്കുന്നതിന് പ്രധാനമന്ത്രി ഭാരത് യൂറിയ ബാഗുകള്‍ ഇന്ന് പുറത്തിറക്കും.

പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധിക്ക് (പിഎം-കിസാന്‍) കീഴില്‍ ഇന്ന് കര്‍ഷകരുടെ ക്ഷേമത്തിനായി 12-ാം ഗഡുവായി 16,000 കോടി രൂപ നേരിട്ട് കര്‍ഷകരുടെ അക്കൗണ്ടുകളിലെത്തിക്കും.
11-ാം ഗഡു മെയ് മാസത്തിലാണ് നല്‍കിയത്

നരേന്ദ്രമോദി സര്‍ക്കാരിന്റെ എട്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഹിമാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഷിംലയില്‍ കിസാന്‍ സമ്മാന്‍ നിധിയുടെ 11-ാം ഗഡുവായി 21,000 കോടി രൂപ മോദി അനുവദിച്ചിരുന്നു. ഇ-കെവൈസി ചെയ്യാത്തവര്‍ക്ക് ഇത്തവണ പന്ത്രണ്ടാം ഗഡു പണം അയക്കില്ലെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.

പ്രധാനമന്ത്രി കിസാന്‍ പദ്ധതിക്ക് കീഴില്‍, സാമ്പത്തികമായി ദുര്‍ബലരായ കര്‍ഷകര്‍ക്ക് എല്ലാ വര്‍ഷവും 6000 രൂപ ധനസഹായം നല്‍കി വരുന്നു. ഓരോ വര്‍ഷവും രണ്ടായിരം രൂപ വീതം മൂന്ന് ഗഡുക്കളായി നല്‍കുന്നതാണ് പതിവ്. ഈ പദ്ധതി പ്രകാരം ഇതുവരെ 11 തവണകളായി കര്‍ഷകരുടെ അക്കൗണ്ടില്‍ പണം എത്തിയിട്ടുണ്ട്.

അതേസമയം, പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ഗുണഭോക്താക്കളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായേക്കും. ഉത്തര്‍പ്രദേശില്‍ നിന്ന് മാത്രം 21 ലക്ഷം ഗുണഭോക്താക്കള്‍ ഈ പദ്ധതിക്ക് അര്‍ഹരല്ലെന്ന് കണ്ടെത്തിയിട്ടുണ്ട് . മറ്റു സംസ്ഥാനങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. വലിയൊരു വിഭാഗം ഗുണഭോക്താക്കളെ അനര്‍ഹരായി കണ്ടെത്തി. നിലവില്‍, ഇത്തരക്കാര്‍ക്ക് നോട്ടീസ് അയച്ച്, ഇതുവരെയുള്ള എല്ലാ തവണകളുടെയും തുകയും തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് .

ഏതൊരു സര്‍ക്കാര്‍ പദ്ധതിക്കും നിശ്ചിത യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ആനുകൂല്യങ്ങള്‍ നല്‍കുക. പ്രധാനമന്ത്രി കിസാന്‍ പദ്ധതിക്ക് ഇന്ത്യന്‍ പൗരന്മാരായ കര്‍ഷകര്‍ക്ക് അര്‍ഹതയുണ്ട്. ഇതിനുപുറമെ, കൃഷിയോഗ്യമായ ഭൂമി കൈവശമുള്ള എല്ലാ കര്‍ഷക കുടുംബങ്ങള്‍ക്കും പദ്ധതി പ്രകാരം ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്

Related Articles

Latest Articles