Tuesday, October 6, 2026

കല്യാണം കഴിഞ്ഞിട്ട് ദിവസങ്ങൾ മാത്രം! വിരുന്നിന് പോയ വീട്ടിനടുത്തുള്ള നദിയിൽ കുളിക്കാനിറങ്ങിയ നവദമ്പതികൾ ഉൾപ്പെടെ 3 പേർ മുങ്ങി മരിച്ചു

ഇടുക്കി: നവദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ മുങ്ങിമരിച്ചു. തമിഴ്‌നാട്ടിലെ ബോഡിനായ്‌ക്കന്നൂരിനു സമീപം പെരിയത്തുകോംബെ നദിയിൽ കുളിക്കാനിറങ്ങിയവരാണ് മുങ്ങിമരണപ്പെട്ടത്. ഇടുക്കി ജില്ലയുമായി അതിർത്തി പങ്കിടുന്ന ഇടമാണ് ഇവിടം.സുബ്ബരാജ് നഗർ പുതുക്കോളനിയിലെ രാജ (30), ഭാര്യ കോയമ്പത്തൂർ സ്വദേശി കാവ്യ (20), സഞ്ജയ് (24) എന്നിവരാണു മരിച്ചത്.

ഒരു മാസം മുന്നെയായിരുന്നു രാജയുടെയും കാവ്യയുടെയും വിവാഹം.വിവാഹ ശേഷം ഉള്ള വിരുന്നിന്റെ ഭാഗമായാണ് ഇരുവരും സഞ്ജയുടെ വീട്ടിൽ എത്തിയത്. നദിയിൽ കുളിക്കാനിറങ്ങിയപ്പോൾ ഇരുവരും കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. ദമ്പതികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സഞ്ജയും അപകടത്തിൽപെടുകയായിരുന്നു.

നാട്ടുകാർ അറിയിച്ചതിനെ തുടർന്നെത്തിയ പോലീസും ഫയർഫോഴ്‌സും തിരച്ചിൽ നടത്തിയാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. ലണ്ടനിലായിരുന്ന സഞ്ജയ് ഏതാനും ദിവസങ്ങൾക്കു മുൻപാണു നാട്ടിലേക്കെത്തിയത്.

Related Articles

Latest Articles