Tuesday, May 21, 2024
spot_img

ഇന്ത്യൻ വ്യോമ സേനയ്ക്ക് ഒരു സമ്മാനം : സി -295 ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റ് നിർമാണ പ്ലാന്റ് പ്രോജെക്ടിന് തറക്കലിടാൻ ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

വഡോദര:സി -295 ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റ് നിർമാണ പ്ലാന്റ് ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിർവഹിക്കും . ഇന്ത്യൻ വ്യോമസേനയ്ക്കായി സി-295 ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റുകൾ നിർമ്മിക്കാൻ യൂറോപ്യൻ വിമാനനിർമ്മാതാക്കളായ എയർബസും ടാറ്റയും പ്രതിരോധ നിർമ്മാണ വിഭാഗമായ ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റം(ടിഎഎസ്എൽ)സും ഒരുമിച്ച് പ്രവർത്തിക്കുന്നു . ഗുജറാത്തിലെ വഡോദരയിലാണ് പ്ലാന്റ് നിർമ്മിക്കുന്നത്. പദ്ധതിയുടെ തറക്കല്ലിടീൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിക്കും.

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ എം സിന്ധ്യ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേൽ എന്നിവരും ചടങ്ങിൽ പങ്കെടുക്കും. ആത്മനിർഭർ ഭാരത് സംരംഭത്തിനും ആഭ്യന്തര വ്യോമയാന നിർമ്മാണത്തിനും വലിയ ഉത്തേജനം നൽകുന്നതാണ് പദ്ധതി. ഇതാദ്യമായാണ് സി-295 എയർ ക്രാഫ്റ്റ് യൂറോപ്പിന് പുറത്ത് നിർമ്മിക്കുന്നതെന്ന് പതിരോധ സെക്രട്ടറി അജയ് കുമാർ പറഞ്ഞു.

2021 സെപ്തംബറിലാണ് സി-295 ട്രാൻസ്‌പോർട്ട് എയർ ക്രാഫ്റ്റുകൾ വാങ്ങാൻ എയർബസ് ഡിഫൻസ് ആൻഡ് സ്‌പേസുമായി കരാറിൽ ഒപ്പിടുന്നത്. 21,0000 കോടിയുടേതാണ് കരാർ. വ്യോമസേനയിലെ പഴക്കം ചെന്ന അവ്‌റോ 748 വിമാനങ്ങൾക്ക് പകരമായാണ് സി-295 എയർക്രാഫ്റ്റുകൾ എത്തുന്നത്.

Related Articles

Latest Articles