Tuesday, May 14, 2024
spot_img

“എത്രയും വേഗം സുഖം പ്രാപിക്കട്ടെ”; എലിസബത്ത് രാജ്ഞിയുടെ ആയുരാരോഗ്യത്തിനായി പ്രാർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി: എലിസബത്ത് രാജ്ഞിയുടെ ആയുരാരോഗ്യത്തിനായി പ്രാർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി(PM Modi wishes speedy recovery to Queen Elizabeth II after she contracts Covid).
കോവിഡിൽ നിന്നും എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.

പ്രധാനമന്ത്രിയുടെ ട്വീറ്റിന്റെ പൂർണ്ണരൂപം:

“എലിസബത്ത് രാജ്ഞി വേഗം സുഖം പ്രാപിക്കട്ടെ. രാജ്ഞിയുടെ ആയുരാരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു’ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

ഇന്നലെയാണ് എലിസബത്ത് രാജ്ഞിയ്‌ക്ക് കോവിഡ് സ്ഥിരീകരിച്ചത്. രാജ്ഞിയ്‌ക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു. നിലവിൽ രാജ്ഞി വിൻഡ്‌സർ കാസിൽ വസതിയിൽ തുടരുകയാണ്. അടുത്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽ രാജ്ഞി ചെറിയ ജോലികൾ നിർവഹിച്ചു തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി കൊട്ടാരം വൃത്തങ്ങൾ അറിയിച്ചു. അതേസമയം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും രാജ്ഞി വേഗം സുഖം പ്രാപിക്കട്ടെയെന്ന് ട്വിറ്ററിൽ കുറിച്ചു.

Related Articles

Latest Articles