Friday, September 25, 2026

‘ഹിജാബ് വിവാദത്തില്‍ കോടതി വിധി അനുസരിക്കും, വിഭജനത്തിന് ശ്രമിക്കുന്നവർക്ക് കോടതിയുടെ സംരക്ഷണം കിട്ടില്ലെന്ന് പ്രതീക്ഷിക്കുന്നു’; ആഭ്യന്തരമന്ത്രി അമിത് ഷാ

ദില്ലി: ഹിജാബ് വിവാദത്തിൽ കോടതി വിധി അനുസരിക്കുമെന്നും കോടതി തീരുമാനം എല്ലാവരും അംഗീകരിക്കണമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. സ്കൂള്‍ യൂണിഫോം എല്ലാ സമുദായങ്ങൾക്കും ബാധകമാണ്. വിഭജനത്തിന് ശ്രമിക്കുന്നവർക്ക് കോടതിയുടെ സംരക്ഷണം കിട്ടില്ലായെന്ന് പ്രതീക്ഷിക്കുന്നു. രാജ്യം ഭരണഘടന അനുസരിച്ചാണ് പ്രവർത്തിക്കുന്നത്, അമിത് ഷാ കൂട്ടിച്ചേർത്തു.

അതേസമയം കർണാടകയിൽ ഹിജാബ് പ്രതിഷേധങ്ങൾ തുടരുന്നതിനിടിയിൽ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർണാടകയിലെ തുംകുരുവിലെ ജെയ്ൻ പിയു കോളേജിലെ അധ്യാപികയായ ചാന്ദിനി രാജി വച്ചിരുന്നു. അധ്യാപകരോടും വിദ്യാർത്ഥികളോടും ഹിജാബോ കാവി ഷാളോ മറ്റ് മത ചിഹ്നങ്ങളോ കോളേജിനുള്ളിൽ ധരിക്കരുതെന്നാണ് കർണാടകയിലെ കോളേജുകൾ പറയുന്നത്.

Related Articles

Latest Articles