Tuesday, December 30, 2025

പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് ഇന്ന്

ദില്ലി: പ്രധാനമന്ത്രിയുടെ പ്രതിവാര റേഡിയോ പരിപാടി മൻ കി ബാത്ത് ഇന്ന്. രാജ്യത്തെ കൊവിഡ് സാഹചര്യം വാക്‌സിനേഷൻ അടക്കമുള്ളവയിൽ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കും. ജമ്മു കശ്മീരിലെ രാഷ്ട്രീയ പാർട്ടികളുമായുള്ള സർവകക്ഷിയോഗം കഴിഞ്ഞതിന് ശേഷമുള്ള പ്രഭാഷണം എന്നതും ഇന്നത്തെ മൻ കി ബാത്തിനെ പ്രധാനപ്പെട്ടതാകുന്നു. മൻ കീ ബാത്തിന്റെ 78-ാം എപ്പിസോഡാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ പുറത്ത് വിടുന്നത്. മൻ കി ബാത്ത് ഓൾ ഇന്ത്യ റേഡിയോ, ദൂരദർശൻ എന്നിവിടങ്ങളിലൂടെയും സംപ്രേഷണം ചെയ്യും.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles