ദില്ലി: വീണ്ടും ഒന്നാമനായി മോദി (PM Modi). ബൈഡനേയും വൈറ്റ് ഹൗസിനേയും കടത്തിവെട്ടി ലോകനേതാക്കളുടെ പട്ടികയിൽ വീണ്ടും ഒന്നാമനായി മാറിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകനേതാക്കളിൽ ഏറ്റവും കൂടുതൽ സബ്സ്ക്രിപ്ഷൻ ഉള്ള ചാനലാണ് ഇപ്പോൾ പ്രധാനമന്ത്രിയുടേത്.
അതേസമയം പ്രധാനമന്ത്രിയുടെ യൂട്യൂബ് ചാനലിലെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം ഒരു കോടി കടന്നു.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനേയും വൈറ്റ് ഹൗസിന്റെ ചാനലിനേയും കടത്തിവെട്ടിയാണ് മോദി ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. രണ്ടാം സ്ഥാനം നേടിയ ബ്രസീലിയൻ പ്രസിഡന്റ് ജെയർ ബോൾസനാരോയുടെ ഫോളോവേഴ്സിന്റെ എണ്ണം വളരെ കുറവാണ്.
36 ലക്ഷം സബ്സ്ക്രൈബേഴ്സാണ് ബോൾസനാരോയ്ക്കുള്ളത്. മൂന്നാം സ്ഥാനത്ത് നിൽക്കുന്നത് മെക്സിക്കൻ പ്രസിഡന്റ് മാനുവൽ ലോപസ് ഒബ്രഡോർ ആണ്. ഇന്ത്യയിലെ നേതാക്കളെ അപേക്ഷിച്ചും സബ്സ്ക്രൈബേഴ്സിന്റെ കാര്യത്തിൽ നരേന്ദ്ര മോദി ഏറെ മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള രാഹുൽ ഗാന്ധിക്ക് 5.25 ലക്ഷം മാത്രമാണുള്ളത്.
തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി ;ഇരട്ടയാറില്‍ പോക്സോ കേസ് അതിജീവിത മരിച്ചനിലയില്‍. കഴുത്തില്‍ ബെല്‍റ്റ് ഇട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്ന സംശയത്തില്‍…
തിരുവനന്തപുരം : കൊടുംചൂടിൽ വലഞ്ഞിരിക്കുന്ന ജനങ്ങൾ ഓരോ മാസവും വരുന്ന വൈദ്യുതി ബിൽ കണ്ട് അന്തം വിട്ടിരിക്കുകയാണ്. ആവശ്യമായ അളവിൽ…
സർജിക്കൽ സ്ട്രൈക്കുകൾ ഇനിയും ഉണ്ടാകുമോ ? വിദേശകാര്യ മന്ത്രി പറയുന്നത് കേൾക്കാം| s jaishankar
ചൈനയ്ക്കും പാകിസ്ഥാനും കനത്ത തിരിച്ചടിയുമായി ഭാരതം |narendramodi
വാരാണസി: മൂന്നാം തവണയും വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ ഗംഗാ നദിയിൽ ആരതിയും പ്രാർത്ഥനയും നടത്തിയും…