Monday, April 29, 2024
spot_img

യൂട്യൂബ് ചാനലിൽ ഒരു കോടി സബ്‌സ്‌ക്രൈബേഴ്‌സ്; ബൈഡനേയും കടത്തിവെട്ടി ഒന്നാമനായി മോദി

ദില്ലി: വീണ്ടും ഒന്നാമനായി മോദി (PM Modi). ബൈഡനേയും വൈറ്റ് ഹൗസിനേയും കടത്തിവെട്ടി ലോകനേതാക്കളുടെ പട്ടികയിൽ വീണ്ടും ഒന്നാമനായി മാറിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകനേതാക്കളിൽ ഏറ്റവും കൂടുതൽ സബ്‌സ്‌ക്രിപ്ഷൻ ഉള്ള ചാനലാണ് ഇപ്പോൾ പ്രധാനമന്ത്രിയുടേത്.

അതേസമയം പ്രധാനമന്ത്രിയുടെ യൂട്യൂബ് ചാനലിലെ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം ഒരു കോടി കടന്നു.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനേയും വൈറ്റ് ഹൗസിന്റെ ചാനലിനേയും കടത്തിവെട്ടിയാണ് മോദി ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. രണ്ടാം സ്ഥാനം നേടിയ ബ്രസീലിയൻ പ്രസിഡന്റ് ജെയർ ബോൾസനാരോയുടെ ഫോളോവേഴ്‌സിന്റെ എണ്ണം വളരെ കുറവാണ്.

36 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സാണ് ബോൾസനാരോയ്‌ക്കുള്ളത്. മൂന്നാം സ്ഥാനത്ത് നിൽക്കുന്നത് മെക്‌സിക്കൻ പ്രസിഡന്റ് മാനുവൽ ലോപസ് ഒബ്രഡോർ ആണ്. ഇന്ത്യയിലെ നേതാക്കളെ അപേക്ഷിച്ചും സബ്‌സ്‌ക്രൈബേഴ്‌സിന്റെ കാര്യത്തിൽ നരേന്ദ്ര മോദി ഏറെ മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള രാഹുൽ ഗാന്ധിക്ക് 5.25 ലക്ഷം മാത്രമാണുള്ളത്.

Related Articles

Latest Articles