Sunday, June 2, 2024
spot_img

‘വീണ്ടും വരിക’;സഭാംഗം എന്ന നിലയില്‍ ആര്‍ജിച്ച അനുഭവങ്ങള്‍ രാജ്യത്തിന്റെ നാനാഭാഗത്തേക്കും എത്തിക്കുക; വിരമിക്കുന്ന 72 രാജ്യസഭ അംഗങ്ങള്‍ക്ക് ആശംസ അര്‍പ്പിച്ച് പ്രധാനമന്ത്രി

ദില്ലി: കാലാവധി കഴിയുന്ന രാജ്യസഭാംഗങ്ങള്‍ക്ക് സഭയില്‍ ആശംസയര്‍പ്പിച്ച് ഭാരതപ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് നേതാക്കളായ എ.കെ. ആന്റണി, ആനന്ദ് ശര്‍മ, ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി, മേരി കോം, സ്വപന്‍ ദാസ്ഗുപ്ത തുടങ്ങി 72 അംഗങ്ങളുടെ കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്.

‘രാജ്യസഭാംഗം എന്ന നിലയിലുള്ള അനുഭവങ്ങള്‍ക്ക് അതിന്റേതായ പ്രധാന്യമുണ്ടെന്ന് ചില ഘട്ടങ്ങളില്‍ അക്കാദമിക്കായ അറിവിനേക്കാള്‍ ശക്തി അനുഭവങ്ങള്‍ക്കുണ്ടാകും. നമ്മള്‍ പാര്‍ലമെന്റില്‍ ഏറെ സമയം ചെലവഴിച്ചു. നമ്മള്‍ എത്രത്തോളം നല്‍കിയോ അതിലേറെ ഈ സഭ നമ്മുടെ ജീവിതത്തിന് സംഭാവന ചെയ്തിട്ടുണ്ട്. സഭാംഗം എന്ന നിലയില്‍ ആര്‍ജിച്ച അനുഭവങ്ങള്‍ രാജ്യത്തിന്റെ നാനാഭാഗത്തേക്കും എത്തിക്കുകയാണ് ചെയ്യേണ്ടത്. വീണ്ടും വരിക’ എന്നാണ് വിരമിക്കുന്ന അംഗങ്ങളോടു പറയാനുള്ളത് പ്രധാനമന്ത്രി വ്യക്തമാക്കി.

അതേസമയം അംഗങ്ങള്‍ക്കൊപ്പമുള്ള ഫോട്ടോ സെഷനിലും മോദി പങ്കെടുത്തു.
അതിനിടെ വിലക്കയറ്റത്തിനെതിരെ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ ലോക്‌സഭ ബഹിഷ്‌കരിക്കുകയും ചെയ്തു. രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നതിനിടെയാണ് എംപിമാരുടെ പ്രതിഷേധം.

Related Articles

Latest Articles