Thursday, May 16, 2024
spot_img

പ്രധാനമന്ത്രി നരേന്ദ്രമോദിയും അബുദാബി കിരീടാവകാശിയും തമ്മിലുള്ള വെര്‍ച്വല്‍ ഉച്ചകോടി നാളെ; ഉഭയകക്ഷി സഹകരണം, പ്രാദേശിക അന്തര്‍ദേശീയ വിഷയങ്ങളും ചര്‍ച്ചയാകും

ദില്ലി: അബുദാബി കിരീടാവകാശിയും യുഎഇ (UAE) ഉപസർവ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള വെര്‍ച്വല്‍ കൂടിക്കാഴ്ച നാളെ. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന ചരിത്രപരമായ സൗഹൃദം സംബന്ധിച്ച് ഇരു രാഷ്‍ട്ര നേതാക്കളും ചര്‍ച്ച നടത്തും. ഉഭയകക്ഷി സഹകരണം, പ്രാദേശിക അന്തർദേശീയ വിഷയങ്ങളും ചർച്ചയാകും.

ശക്തമായ ഉഭയകക്ഷിബന്ധമാണ് ഇപ്പോള്‍ ഇന്ത്യയും യു എ ഇയും തമ്മില്‍ നിലനില്‍ക്കുന്നത്. കഴിഞ്ഞവര്‍ഷങ്ങളില്‍ സര്‍വ മേഖലകളിലും സഹകരണം കൂടുതല്‍ ശക്തമാവുകയും തന്ത്രപരമായ പുതിയ സഹകരണമേഖലകള്‍ തുറക്കുകയും ചെയ്തിട്ടുണ്ട്. 2015, 2018, 2019 വര്‍ഷങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യു എ ഇ സന്ദര്‍ശിച്ചിരുന്നു.

കോവിഡ് കാലത്ത് ഇന്ത്യക്കാർക്ക് യു.എ.ഇ. ഭരണകൂടം നൽകിയ പിന്തുണയ്ക്കും സഹായത്തിനും പ്രധാനമന്ത്രി യു.എ.ഇ. ഭരണകർത്താക്കളെ അഭിനന്ദിച്ചിരുന്നു. യു.എ.ഇ.യുടെ വികസനത്തിന് ഇന്ത്യക്കാർ ചെയ്യുന്ന സേവനത്തെ യു.എ.ഇ. ഭരണകൂടവും പ്രകീർത്തിച്ചു.

Related Articles

Latest Articles