പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ‘പിഎം നരേന്ദ്ര മോദി’ ഇന്ന് തീയേറ്ററുകളില്‍ . ഇന്ത്യയ്ക്കും ജിസിസിയ്ക്കും പുറമെ ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ, ഫിജി തുടങ്ങി നിരവധി രാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്യും.
നേരത്തേ ഏപ്രില്‍ 11ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ച ചിത്രം തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്കിനെ തുടര്‍ന്ന് നീട്ടിവയ്ക്കുകയായിരുന്നു. ഒമംഗ് കുമാര്‍ സംവിധാനം ചെയ്യുന്ന ‘പിഎം നരേന്ദ്ര മോദി’യില്‍ ടൈറ്റില്‍ റോളിലെത്തുന്നത് വിവേക് ഒബ്‌റോയ് ആണ്. അമിത് ഷായുടെ വേഷത്തില്‍ എത്തുന്നത് മനോജ് ജോഷിയും.

