India

പ്രധാനമന്ത്രി ചൊവാഴ്ച കാണ്‍പൂരിൽ: 11,000 കോടി പദ്ധതിയുടെ ഉദ്ഘാടനങ്ങളുമായി നരേന്ദ്ര മോദി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബർ 28 ന് കാൺപൂർ സന്ദർശിക്കും. തുടർന്ന് ചൊവാഴ്ച നടത്തുന്ന യുപി സന്ദര്‍ശനത്തില്‍ കാൺപൂർ മെട്രോ റെയിൽ പദ്ധതിയുടെ പൂർത്തീകരിച്ച ഭാഗത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ഇതിനുപുറമെ ബിനാപങ്കി മള്‍ട്ടിപ്രൊഡക്ട് പൈപ്പ് ലൈന്‍ പദ്ധതിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നടത്തും. രാവിലെ 11 മണിക്ക് കാണ്‍പൂര്‍ ഐഐടിയുടെ 54ാമത് ബിരുദദാന ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കും.

അതേസമയം നഗര സഞ്ചാരം മെച്ചപ്പെടുത്തുക എന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്നാണ്. കാണ്‍പൂര്‍ മെട്രോ റെയില്‍ പദ്ധതിയുടെ പൂര്‍ത്തീകരിച്ച ഭാഗത്തിന്റെ ഉദ്ഘാടനം ഈ ദിശയിലെ മറ്റൊരു ചുവടുവയ്പ്പാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഐഐടി കാൺപൂർ മുതൽ മോട്ടി ജീൽ വരെയുള്ള 9 കിലോമീറ്റർ നീളമുള്ള ഈ ഭാഗമാണ് പൂർത്തിയാക്കിയത്.

മാത്രമല്ല പ്രധാനമന്ത്രി കാണ്‍പൂര്‍ മെട്രോ റെയില്‍ പദ്ധതി പരിശോധിക്കുകയും ഐഐടി മെട്രോ സ്‌റ്റേഷനില്‍ നിന്ന് ഗീതാ നഗറിലേക്ക് മെട്രോ റൈഡ് നടത്തുകയും ചെയ്യും. കാണ്‍പൂരിലെ മെട്രോ റെയില്‍ പദ്ധതിയുടെ മുഴുവന്‍ നീളവും 32 കിലോമീറ്ററാണ്, 11,000 കോടി രൂപ ചെലവിലാണ് ഇത് നിർമ്മിക്കുന്നത്.

പിന്നീട് ബിനാ-പങ്കി മൾട്ടിപ്രൊഡക്ട് പൈപ്പ് ലൈൻ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 356 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതിക്ക് പ്രതിവര്‍ഷം 3.45 ദശലക്ഷം മെട്രിക് ടണ്‍ ശേഷിയുണ്ട്. കൂടാതെ മധ്യപ്രദേശിലെ ബിനാ റിഫൈനറി മുതൽ കാൺപൂരിലെ പങ്കി വരെ നീളുന്ന പദ്ധതി 1500 കോടിയിലധികം രൂപ ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്. ബിന റിഫൈനറിയില്‍ നിന്ന് പെട്രോളിയം ഉല്‍പന്നങ്ങള്‍ ലഭ്യമാക്കാന്‍ ഇത് മേഖലയെ സഹായിക്കും.

കാൺപൂർ ഐഐടിയുടെ 54-ാമത് ബിരുദദാന സമ്മേളനത്തിൽ പ്രധാനമന്ത്രി മുഖ്യാതിഥിയാകും. ദേശീയ ബ്ലോക്ക്‌ചെയിന്‍ പ്രോജക്റ്റിന് കീഴില്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ വികസിപ്പിച്ച ഇന്‍ഹൗസ് ബ്ലോക്ക്‌ചെയിൻ-ഡ്രൈവൺ ടെക്‌നോളജി വഴി കോണ്‍വൊക്കേഷനില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ ബിരുദങ്ങള്‍ നല്‍കും. ബ്ലോക്ക്‌ചെയിന്‍ അധിഷ്ഠിത ഡിജിറ്റല്‍ ബിരുദങ്ങള്‍ പ്രധാനമന്ത്രി അരംഭം കുറിക്കും.

B4 Admin

Recent Posts

സൗദി വിമാനത്താവളങ്ങളിലും എണ്ണക്കമ്പനികള്‍ക്കും നേരെ ആക്രമണം തുടരുമെന്ന് ഹൂതികളുടെ വെല്ലുവിളി. ട്രംപിന്റെ മുന്നറിയിപ്പുകളെ കാറ്റില്‍പ്പറത്തി യെമന്‍ വിമതര്‍

സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര്‍ ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന്‍ പ്രസിഡന്റ്…

2 hours ago

അമേരിക്കയിലെ ഇല്ലിനോയിയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണ പദ്ധതി. 19-കാരന്‍ അറസ്റ്റില്‍, വന്‍ കൂട്ടക്കൊല തടഞ്ഞ് പൊലീസ്

വാഷിങ്ടന്‍ : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില്‍ ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…

2 hours ago

ഇസ്രയേല്‍ സര്‍വീസുകളില്‍ പാകിസ്ഥാന്‍ ജീവനക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി എയര്‍ ഫ്രാന്‍സ്. ഫ്‌ലൈദുബായ് സംഭവത്തിന് പിന്നാലെ നടപടി കടുപ്പിച്ച് വിമാനക്കമ്പനികള്‍

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകളില്‍ പാകിസ്ഥാന്‍ പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കും എയര്‍ ഫ്രാന്‍സ് വിലക്കേര്‍പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…

3 hours ago

റിയാദിന് നേരെ വീണ്ടും ഹൂതി മിസൈലാക്രമണം. ഒരാള്‍ക്ക് പരിക്ക്, പ്രവാസികള്‍ക്കായി കണ്‍ട്രോള്‍ റൂമുകളും നോര്‍ക്ക സൗദി ഹെല്‍പ്പ് ഡെസ്‌കും തുറന്നു

റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര്‍ നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…

15 hours ago

ജര്‍മനിയില്‍ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം. 2 മലയാളികള്‍ ഉള്‍പ്പെടെ 3 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

ബെര്‍ലിന്‍ : ജര്‍മനിയിലെ ബോസും നഗരത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 2 മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. അഞ്ച്…

15 hours ago

റിയാദില്‍ മലയാളി നഴ്സിനെ കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിതിരിവ്. ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയിലെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു

റിയാദ്: റിയാദില്‍ നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില്‍ വെച്ച് കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിതിരിവ്. അവധിക്ക്…

16 hours ago