Tuesday, May 21, 2024
spot_img

പ്രധാനമന്ത്രി ഇന്ന് കേദാര്‍നാഥില്‍ ; ആദിശങ്കരാചാര്യരുടെ പ്രതിമ പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും; 130 കോടി രൂപയുടെ പദ്ധതികൾ ഉദ്​ഘാടനം ചെയ്യും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉത്തരാഖണ്ഡിലെ കേദാർനാഥ് (Kedarnath) സന്ദർശിക്കും.ആദിശങ്കരാചാര്യ സമാധിയും പ്രതിമയും രാജ്യത്തിന് സമർപ്പിക്കും. 130 കോടിയുടെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ പദ്ധതികളുടെ ഉദ്​ഘാടനവും അദ്ദേഹം ഇന്ന് നിർവഹിക്കും. പ്രധാനമന്ത്രി രാവിലെ തന്നെ ഉത്തരാഖണ്ഡിലെത്തുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി അറിയിച്ചിരുന്നു.

2013ലെ പ്രളയത്തില്‍ ശങ്കരാചാര്യരുടെ സമാധിസ്ഥലം ഉള്‍പ്പടെയുള്ളവയെല്ലാം പൂര്‍ണമായി തകര്‍ന്നുപോയിരുന്നു. ഇതാണ് ഇപ്പോള്‍ പുനര്‍നിര്‍മിച്ചിരിക്കുന്നത്. പ്രധാനമന്ത്രി മഹാരുദ്ര അഭിഷേകം നടത്തി രാജ്യത്തിനായി പ്രാർഥിക്കുമെന്ന് കേദാർനാഥ് ക്ഷേത്രത്തിലെ പൂജാരി ബാഗിഷ് ലിങ് അറിയിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു മുന്നോടിയായുള്ള കേദാർനാഥിലെ ഒരുക്കങ്ങൾ പൂർത്തിയായി.

ഇതിനൊപ്പം 130 കോടിയുടെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ പദ്ധതികളുടെ ഉദ്​ഘാടനവും അദ്ദേഹം ഇന്ന് നിർവഹിക്കും. സംഗം ഘട്ടിലെ വികസനം, ആരോഗ്യം-ടൂറിസം മേഖലയിലെ വികസനം, ആശുപത്രി, രണ്ട് ഗസ്റ്റ് ഹൗസുകൾ, പോലീസ് സ്റ്റേഷൻ, കമാൻഡ് ആന്റ് കൺട്രോൾ സെന്റർ, ക്യൂ മാനേജ്മെന്റ് സിസ്റ്റം തുടങ്ങീ വിവിധ വികസന പദ്ധതികൾക്കും തുടക്കമിടും.

Related Articles

Latest Articles