ദില്ലി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ. അദ്വാനിക്ക് നേരിട്ടെത്തി ജന്മദിനാശംസകൾ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, അധ്യക്ഷന്‍ ജെ.പി. നദ്ദ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. അദ്വാനിയുടെ വസതിയിലെത്തിയ മോദി അദ്ദേഹത്തിന് പൂച്ചെണ്ട് സമ്മാനിച്ച് കാല്‍ തൊട്ട് വന്ദിച്ചു. തുടര്‍ന്ന് നടന്ന ലളിതമായ ആഘോഷത്തില്‍ അദ്വാനിയുടെ കൈ പിടിച്ച് മോദി കേക്ക് മുറിക്കുന്നതിന്റെയും പരസ്പരം മധുരം നല്‍കുന്നതിന്റെയും ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ആഘോഷത്തിനുശേഷം അദ്വാനിയ്ക്കും മറ്റ് നേതാക്കളോടൊപ്പം ചര്‍ച്ച നടത്തിയ ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയത്.
രാവിലെ തന്റെ ട്വിറ്ററിലൂടെ പ്രധാനമന്ത്രി അദ്വാനിയ്ക്ക് ജന്മദിനാശംസകൾ നേർന്നിരുന്നു. രാജ്യപുരോഗതിയില്‍ നിര്‍ണായക പങ്കുവഹിക്കുകയും പാര്‍ട്ടിയെ ജനമനസ്സുകളിലെത്തിക്കുകയും ചെയ്ത അദ്വാനിക്ക് പിറന്നാള്‍ ആശംസകളെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അദ്വാനിയുടെ ദീര്‍ഘായുസിനായി പ്രാര്‍ത്ഥിക്കുന്നു എന്നും മോദി ട്വിറ്ററില്‍ കുറിച്ചു. അമിത് ഷായും ജെപി നദ്ദയും അദ്വാനിക്ക് ആശംസള്‍ നേര്‍ന്ന് ട്വീറ്റ് ചെയ്തു.
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…