Friday, April 26, 2024
spot_img

നരേന്ദ്ര മോദിയുടെ ശൈലി അനുപമമെന്നും, അദ്ദേഹം ‘ഒരു കാര്യം ചെയ്യാൻ തീരുമാനിച്ചാൽ അത് പൂർത്തീകരിച്ച ശേഷം മാത്രമേ വിശ്രമിക്കുകയുള്ളൂവെന്നും എൻസിപി നേതാവ് ശരദ് പവാർ

പുനെ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പ്രശംസിച്ച് എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ. മോദിയുടെ പ്രവർത്തന ശൈലി അനുപമമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു കാര്യം ചെയ്യാൻ തീരുമാനിച്ചാൽ എന്ത് ത്യാഗം സഹിച്ചും അത് പൂർത്തീകരിച്ച ശേഷം മാത്രമേ മോദി വിശ്രമിക്കുകയുള്ളൂ.

ഒരുപക്ഷേ മന്മോഹൻ സിംഗിനേക്കാൾ നരേന്ദ്ര മോദി ജനപ്രിയനാകുന്നത് ഇത്തരം ഗുണങ്ങൾ കാരണമാണെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങൾ പഠിക്കാനും പദ്ധതികൾ ആവിഷ്കരിക്കാനും നരേന്ദ്ര മോദി ധാരാളം സമയം മാറ്റി വെക്കുന്നുണ്ട്. അങ്ങനെ എടുക്കുന്ന തീരുമാനങ്ങൾ നടപ്പിലായി കാണുമ്പോൾ അദ്ദേഹം അവയുടെ സ്വാധീനം ജനങ്ങളിൽ നിന്ന് നേരിട്ട് മനസ്സിലാക്കാൻ ശ്രമിക്കാറുണ്ട്. ഇത് ജനകീയനായ ഒരു ഭരണാധികാരിക്ക് മാത്രം സാധിക്കുന്ന കാര്യമാണെന്നും പവാർ പറഞ്ഞു.

അതേസമയം നരേന്ദ്ര മോദിയുടെ സ്ഥൈര്യം അതുല്യമാണ്. ഭരണ നിർവഹണത്തിൽ അനിതരസാധാരണമായ കൈയ്യടക്കമാണ് അദ്ദേഹം പ്രകടമാക്കുന്നതെന്നും പവാർ പറഞ്ഞു. ഉദ്യോഗസ്ഥരെയും ഭരണാധികാരികളെയും കൃത്യമായി നിരീക്ഷിക്കാനും കൈകാര്യം ചെയ്യാനും മോദിക്ക് അറിയാം. ഇതാണ് അദ്ദേഹത്തിന്റെ നയങ്ങൾ അദ്ദേഹം ചിന്തിക്കുന്ന തലത്തിൽ നടപ്പിലാക്കാൻ അദ്ദേഹത്തെ സഹായിക്കുന്നതെന്നും എൻസിപി തലവൻ അഭിപ്രായപ്പെട്ടു.

Related Articles

Latest Articles