India

സ്വാതന്ത്ര്യദിനത്തിൽ പാരിസ് ഒളിമ്പിക്‌സ് സംഘവുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി പ്രധാനമന്ത്രി; 117 അത്‌ലറ്റുകൾ സ്വാതന്ത്ര്യദിന ചടങ്ങിൽ പങ്കെടുക്കുമെന്ന് റിപ്പോർട്ട്

ദില്ലി: സ്വാതന്ത്ര്യദിനത്തിൽ പാരിസ് ഒളിമ്പിക്‌സ് സംഘവുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യദിന ചടങ്ങുകൾക്ക് ശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് പ്രധാനമന്ത്രി താരങ്ങളെ കാണുമെന്നാണ് വിവരം.117 ഇന്ത്യൻ അത്‌ലറ്റുകളുടെ സംഘം ഓഗസ്റ്റ് 15 ന് ചടങ്ങിൽ പങ്കെടുക്കും.

രാജ്യത്തിനായി മെഡൽ നേട്ടം സ്വന്തമാക്കിയ ഓരോ താരങ്ങളോടും പ്രധാനമന്ത്രി ഫോണിൽ സംസാരിച്ചിരുന്നു. മെഡൽ നഷ്ടമായ താരങ്ങൾക്കും അദ്ദേഹം പിന്തുണ നൽകിയിരുന്നു. അഞ്ച് വെങ്കലവും ഒരു വെള്ളിയുമടക്കം ആറ് മെഡലുകൾ നേടിയ ഇന്ത്യ 71-ാം സ്ഥാനമാണ് നേടിയത്. ആറ് വിഭാഗങ്ങളിൽ ഇന്ത്യയ്‌ക്ക് മെഡൽ നഷ്ടമായി നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ടിവന്നു. ഭാരോദ്വഹനത്തിൽ വനിതകളുടെ 50 കിലോ വിഭാഗത്തിൽ അയോഗ്യയാക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗട്ടിന് പിന്തുണ അറിയിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞ തവണ ജാവലിൻ ത്രോയിൽ സ്വർണ്ണമെഡൽ നേടിയ നീരജ് ഇക്കുറി വെള്ളിയാണ് നേടിയത്. ഇക്കുറിയുള്ള ഏക വെള്ളി മെഡൽ നീക്കമാണിത്. മൂന്ന് വെങ്കലമെഡലുകൾ ഷൂട്ടിങ്ങിൽ നിന്നാണ്. ഗുസ്തിയിൽ നിന്നും ഹോക്കിയിൽ നിന്നും ഓരോ വെങ്കല മെഡൽ വീതവും ഇന്ത്യ നേടി.

ഓരോ ഗെയിമുകളിലും ഇന്ത്യൻ സംഘം നടത്തിയ പരിശ്രമങ്ങളെ അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞിരുന്നു. എല്ലാ അത്ലറ്റുകളും അവരുടെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഓരോ ഇന്ത്യക്കാരനും ഇവരെ കുറിച്ച് ഓർക്കുമ്പോൾ അഭിമാനം തോന്നുന്നുണ്ട്. കായികലോകത്തെ നമ്മുടെ ഈ താരങ്ങൾക്ക് ഭാവിയിലെ അവരുടെ മികച്ച പ്രകടനങ്ങൾക്കായി ആശംസകൾ നേരുന്നതായും പ്രധാനമന്ത്രി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.

B4 Admin

Recent Posts

ഐഎസ്ആർഒയുടെ ചരിത്രവിജയത്തെ പാടേ തമസ്‌കരിച്ച് പ്രതിപക്ഷം. ശാസ്ത്ര നേട്ടങ്ങളിൽ രാഷ്ട്രീയ തിമിരം ബാധിച്ച് ഇൻഡി മുന്നണി നേതാക്കൾ

സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…

1 hour ago

കേരളപ്പിറവി ​ദിനത്തിൽ ഭാഷയും സംസ്കാരവും വികസനനേട്ടങ്ങളും: ആശംസകളുമായി ഗവർണർ ഓംപ്രകാശ് മാഥൂർ

നവംബർ ഒന്ന്. മലയാളികളുടെ അഭിമാനത്തിന്റെയും ഒരുമയുടെയും ഓർമ പുതുക്കുന്ന കേരളപ്പിറവി ദിനം. മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഏകോപിപ്പിച്ച് 1956 നവംബർ…

2 hours ago

ചേർത്തലയിൽ സ്കൂളിൽ കൃപാസനം വിതരണം: രക്ഷിതാക്കളുടെ പ്രതിഷേധം ശക്തം

ചേർത്ത : സർക്കാർ സ്കൂളിൽ വിദ്യാർത്ഥികൾക്കിടയിൽ കൃപാസനം പത്രം വിതരണം ചെയ്തതായി ആരോപണം. അധ്യാപിക വിദ്യാർത്ഥികൾക്ക് കൃപാസനം പത്രം നൽകിയെന്ന…

4 hours ago

ക്ലാസ് മുറിയിൽ ചെയിൻസോ ആക്രമണം: രണ്ട് പെൺകുട്ടികൾക്ക് ഗുരുതര പരിക്ക്, 21കാരൻ പിടിയിൽ

ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ നടന്ന ക്രൂരമായ ചെയിൻസോ ആക്രമണം വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. രാപ്താട്…

17 hours ago

ദാരിദ്ര്യമുക്തിയിൽ ഭാരതം മുന്നോട്ട്: പാകിസ്ഥാനിൽ തിരിച്ചടി, ഇന്ത്യ–പാക് താരതമ്യം നടത്തി പാക് മാധ്യമങ്ങൾ

ഭാരതത്തിന്റെ ദാരിദ്ര്യനിരക്ക് കുറയുമ്പോൾ പാകിസ്ഥാനിൽ ദാരിദ്ര്യം വർധിക്കുന്നുവെന്ന കണക്കുകൾ ചർച്ചയാക്കി പാക് മാധ്യമങ്ങൾ. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര വികസന പദ്ധതിയുടെയും ഏറ്റവും…

18 hours ago

കാശി–ഡൽഹി യാത്ര ഇനി കൂടുതൽ വേഗത്തിൽ: രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ മറ്റൊരു ചരിത്രനാഴികക്കല്ല്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കാശിക്കും ന്യൂഡൽഹിക്കും ഇടയിൽ പ്രധാനമന്ത്രി…

19 hours ago