Friday, January 9, 2026

മൻ കി ബാത്ത് ; പോഷകാഹാരക്കുറവിനെതിരെ പോരാടാൻ ജനങ്ങൾ ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: സാമൂഹിക അവബോധം ഉപയോഗിച്ച് പോഷകാഹാരക്കുറവ് ഇല്ലാതാക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി ശ്രമിക്കണം എന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇന്ന് നടന്ന മൻ കി ബാത്ത് റേഡിയോ പരിപാടിയിൽ ആണ് പ്രധാന മന്ത്രിയുടെ ആഹ്വാനം. മധ്യപ്രദേശ്,ജാർഖണ്ഡ്, ആസാം എന്നീ സംസ്ഥാനങ്ങൾ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് വൈവിധ്യപൂർണ്ണമായ ആശയങ്ങൾ കൊണ്ടുവന്നിട്ടുണ്ട് എന്ന് അദ്ദേഹം എടുത്തു പറഞ്ഞു .

“സാങ്കേതികവിദ്യയുടെ മികച്ച ഉപയോഗവും പൊതു പങ്കാളിത്തവും പോഷൻ അഭിയാന്റെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു’ എന്ന് മൻ കി ബാത്തിന്റെ തൊണ്ണൂറ്റി രണ്ടാമത്തെ എപ്പിസോഡിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്ഥാപന.സെപ്തംബര് 1 മുതൽ 30 വരെ പോഷൺ മാഹ് ( പോഷകാഹാര മാസം) ആയി ആഘോഷിക്കാൻ തീരുമാനിച്ചു .

Related Articles

Latest Articles