Saturday, October 3, 2026

പിണറായിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്നചിത്രം പകർത്തിയ അറബി അദ്ധ്യാപകനെതിരെ പോക്‌സോ കേസ്

കണ്ണൂർ: കണ്ണൂർ പിണറായിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്നചിത്രം പകർത്തിയ സ്‌കൂൾ അദ്ധ്യാപകനെതിരെ കേസ്.

കോട്ടപ്പള്ളി സ്വദേശി നൗഷാദിനെതിരെയാണ് കേസ് എടുത്തത്. സ്‌കൂളിലെ അറബിക് അദ്ധ്യാപകനാണ് നൗഷാദ്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ശുചിമുറിയ്‌ക്ക് അകത്ത് മൊബൈൽ ക്യാമറ ഓണാക്കി ദൃശ്യങ്ങൾ പകർത്തിയതിനാണ് നൗഷാദിനെതിരെ കേസ് എടുത്തത്.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. പോക്‌സോ നിയമം ചുമത്തിയാണ് ഇയാൾക്കെതിരെ പിണറായി പോലീസ് കേസ് എടുത്തത്.

Related Articles

Latest Articles