Tuesday, May 28, 2024
spot_img

പോക്‌സോ കേസ് ഇരയ്ക്ക് നേരെ കയ്യേറ്റം;തെളിവെടുപ്പിനിടെ മോശമായി പെരുമാറി,എഎസ്‌ഐക്കതിരെ പോക്‌സോ കേസ്

വയനാട്: പോക്സോ കേസ് ഇരയെ കയ്യേറ്റം ചെയ്യുകയും മോശമായി പെരുമാറുകയും ചെയ്ത സംഭവത്തിൽ എഎസ്‌ഐക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി. വയനാട് അമ്പലവയലിലാണ് എഎസ്‌ഐ തെളിവെടുപ്പിനിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്. എഎസ്ഐ ടി ജി ബാബുവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.പട്ടിക വര്‍ഗത്തില്‍പ്പെട്ട 17 കാരിക്കാണ് വനിതാ പൊലീസുകാര്‍ ഉണ്ടായിട്ടും ദുരനുഭവം നേരിട്ടത്.

തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെയായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ ക്രൂരത. തെളിവെടുപ്പിനിടെ പെണ്‍കുട്ടിയെ ഫോട്ടോ ഷൂട്ടിന് നിര്‍ബന്ധിച്ചെന്നും പരാതിയില്‍ പറയുന്നു. സംഭവം വിവാദമായതോടെയാണ് എഎസ്ഐ ബാബു ടി.ജിയെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. എസ്ഐ സോബിനും വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കും എതിരെ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

Related Articles

Latest Articles