മലപ്പുറം: പ്രശസ്ത ഹാസ്യകവി മേനാത്ത് രാമകൃഷ്ണന്‍ നായര്‍ അന്തരിച്ചു.90 വയസ്സായിരുന്നു. ‘രാവണപ്രഭു’ എന്ന തൂലികാനാമത്തിലാണ് അദ്ദേഹം കവിതകളെഴുതിയിരുന്നത്.
അരിയല്ലൂരിലെ വസതിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഹാസ്യവേദിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. ഉമാദേവിയമ്മയാണ് ഭാര്യ, ഡോ. ശ്രീകുമാര്‍, ഗീതാലക്ഷ്മി, നിഷ എന്നിവര്‍ മക്കളാണ്

