Monday, January 5, 2026

കൊച്ചി അരിച്ച് പെറുക്കി പോലീസ് …! ഇന്നലെ രാത്രി മാത്രം എടുത്തത് 412 കേസുകള്‍,43 ഗുണ്ടകളും പിടിയില്‍

കൊച്ചി: കൊച്ചിയിൽ പോലീസ് നടപടി ശക്തമാക്കിയിരിക്കുകയാണ്.ഹൈക്കോടതി നിര്‍ദ്ദേശത്തിന്‍റെ കൂടി പശ്ചാത്തലത്തില്‍ നഗരത്തിലെ വിവിധ ഭാഗങ്ങളിലാണ് പോലീസ് പരിശോധന നടത്തിയത്.നിയമ ലംഘനത്തില്‍ കൊച്ചിയില്‍ നിരവധി ഗുണ്ടകളാണ് പിടിയിലാകുന്നത്.ഇന്നലെ രാത്രി മാത്രം നടത്തിയ പരിശോധനയിലാണ് 412 കേസുകൾ എടുത്തത്.മദ്യപിച്ച് വാഹനമോടിച്ച് പിടിയിലായത് 235 പേരാണ്.
43 ഗുണ്ടകളും പിടിയിലായിട്ടുണ്ട്.ലഹരിക്കടത്ത് കേസുകളിലെ 36 പേരേയും പിടികൂടിയിട്ടുണ്ട്.

സ്വകാര്യ ബസ്സിന്‍റെ മരണപ്പാച്ചിലിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം സംഭവിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസവും കൊച്ചിയിൽ പോലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു.നിയമ ലംഘിച്ചു സര്‍വീസ് നടത്തിയ സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ വിവിധ ഇടങ്ങളിലായി പോലീസ് നടപടിയുമെടുത്തിരുന്നു.

Related Articles

Latest Articles