ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയെ രണ്ടുവര്‍ഷത്തിനു ശേഷം പോലീസ് അറസ്റ്റില്‍.
മാവേലിക്കര തെക്കേക്കര പഞ്ചായത്ത് കുറത്തികാട് മറ്റത്തേത്ത് വീട്ടില്‍ ലീന ഭവാനിയാണ് പോലീസിന്റെ പിടിയിലായത്. അരൂര്‍ സ്റ്റേഷനിലെ വിസ തട്ടിപ്പുകേസുമായി ബന്ധപ്പെട്ടാണ് പിടിയിലായത്.
ചേര്‍ത്തല ഡിവൈ.എസ്.പി ടി.ബി. വിജയന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് അംഗങ്ങളും അരൂര്‍ സ്റ്റേഷനിലെ എസ്.ഐ ബി. സെനി, വനിത സിവില്‍ പൊലീസ് ഓഫിസര്‍ ടി.സി. ഉഷ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

