Monday, October 12, 2026

കല്ലുവാതുക്കലില്‍ പിഞ്ച് കുഞ്ഞിനെ കരിയിലക്കാട്ടില്‍ ഉപേക്ഷിച്ച കേസില്‍ യുവതി പൊലീസ് പിടിയില്‍

കൊല്ലം: കല്ലുവാതുക്കലില്‍ ചോരക്കുഞ്ഞിനെ കരിയിലക്കാട്ടില്‍ ഉപേക്ഷിച്ച കേസില്‍ യുവതി പോലീസ് പിടിയില്‍. ഊഴായികോഡ് കല്ലുവാതുക്കല്‍ പേഴുവിള വീട്ടില്‍ രേഷ്മ(22)യാണ് പിടിയിലായത്. കുഞ്ഞിനെ പ്രസവിച്ചയുടന്‍ രേഷ്മ വീട്ടിനടുത്തെ കരിയിലക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.

ഡി എന്‍ എ പരിശോധനയില്‍ കുഞ്ഞ് രേഷ്മയുടേതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഫേസ്ബുക്കില്‍ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാന്‍ കുഞ്ഞ് തടസ്സമാകുമെന്നു കരുതിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് യുവതി പൊലീസിനു മൊഴി നൽകിയിരിന്നു. ആറു മാസം മുന്‍പാണ് പിഞ്ചു കുഞ്ചിനെ കരിയിലക്കാട്ടില്‍ ഉപേക്ഷിച്ചതായി കണ്ടെത്തിയത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles