Saturday, May 18, 2024
spot_img

യുവമോർച്ച മാർച്ചിന് നേരെ പോലീസ് അതിക്രമം; ജലപീരങ്കി പ്രയോഗിച്ച് പ്രതിഷേധക്കാരെ തടയാൻ ശ്രമം

തിരുവനന്തപുരം: ഗവർണറുടെ അധികാര പരിധികൾ കുറയ്ക്കാനുള്ള ബില്ലുകൾ നിയമസഭയിൽ അവതരിപ്പിക്കുന്നതിൽ പ്രതിഷേധിച്ചു യുവമോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന നിയമസഭ മാർച്ചിന് നേരെ പോലീസ് 2 തവണ ജലപീരങ്കി പ്രയോഗിച്ചു.

പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കൊണ്ട് എംജി റോഡ് പ്രവർത്തകർ ഉപരോധിച്ചു. തുടർന്ന് യുവമോർച്ച ജില്ലാ പ്രസിഡന്റ് ആർ. സജിത്ത്, പാപ്പനംകോട് നന്ദു, വലിയവള ആനന്ദ്, ജിഷ്ണു, സഞ്ജു, വിഷ്ണു തുടങ്ങിയ 15 പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

അതേസമയം, സർവ്വകലാശാല ഭേദഗതി ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. സർവ്വകലാശാല വി സി നിയമനങ്ങളിൽ ഗവർണറുടെ അധികാരം മാറ്റണമെന്ന ബിൽ ആണ് ഇന്ന് സഭയിൽ അവതരിപ്പിക്കുക. ഇത് ഉൾപ്പടെ 6 ബില്ലുകൾ ഇന്ന് സഭ പരിഗണിക്കും.

Related Articles

Latest Articles