Tuesday, June 18, 2024
spot_img

പോലീസുകാരനെ ആക്രമിച്ച് കൈയൊടിച്ച പ്രതി പിടിയിൽ

മഞ്ചേരി : രാത്രി പട്രോളിംഗിനിറങ്ങിയ പോലീസ് സംഘത്തെ ആക്രമിച്ച് പോലീസ് ഉദ്യോഗസ്ഥന്റെ കൈയൊടിച്ച പ്രതിയെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. പാണ്ടിക്കാട് പയ്യപ്പറമ്പ് കണ്ണച്ചത്ത് ഷാജി (42)നെയാണ് മഞ്ചേരി എസ് ഐ. ആർ രാജേന്ദ്രൻ നായർ അറസ്റ്റ് ചെയ്തത്. പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം മഞ്ചേരി ബിവറേജിന് സമീപത്ത് സംശയാസ്പദമായ നിലയിൽ പ്രതിയെ കാണുകയായിരുന്നു.

തുടർന്ന് പരിശോധനക്കെത്തിയപ്പോൾ ഇയാൾ പൊടുന്നനെ ആക്രമിക്കുകയായിരുന്നു. പ്രതിയുടെ ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കൈയുടെ എല്ല് പൊട്ടിയിട്ടുണ്ട്. മഞ്ചേരി മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പോലീസ് ഉദ്യോഗസ്ഥരായ ഇല്യാസ്, രതീഷ്, സിയാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Articles

Latest Articles