Tuesday, December 30, 2025

പാലാരിവട്ടത്ത് സി ഐക്ക് കോവിഡ്; ഇരുപതോളം പൊലീസുകാർ നിരീക്ഷണത്തിൽ

എറണാകുളം: പാലാരിവട്ടം സി.ഐക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ എസ്.ഐ അടക്കം 20ഓളം പൊലീസുകാർ നിരീക്ഷണത്തിൽ പോയി. സി.ഐയുടെ സമ്പർക്ക പട്ടിക തയാറാക്കുകയാണ്.

എറണാകുളം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. ജില്ലയിൽ കോവിഡ് ബാധിതരുടെ പ്രതിദിന കണക്ക് 500 കടന്നു. 537 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 499 പേർക്കും സമ്പർക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിലും രോഗവ്യാപനം ഏറുകയാണ്. 3823 പേരാണ് ഇപ്പോൾ എറണാകുളം ജില്ലയിൽ മാത്രം ചികിത്സയിൽ കഴിയുന്നത്.

സംസ്ഥാനത്തും കോവിഡ് വ്യാപനം തീവ്രമാവുകയാണ്. ഇന്നലെ മാത്രം 4696 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ 39,415 പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്.

Related Articles

Latest Articles