Friday, January 9, 2026

മതപഠന സ്കൂളിൽ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു; ഇസ്ലാം മതപുരോഹിതന്‍ അറസ്റ്റില്‍

ലാഹോര്‍: വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച മതപുരോഹിതൻ അറസ്റ്റിൽ. മതപഠന സ്‌കൂളിലെ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് അസീസ് ഉര്‍ റഹ്മാന്‍ എന്ന മതപുരോഹിതനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചങ്ങല ഉപയോഗിച്ച് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത ദൃശ്യങ്ങൾ മാധ്യമങ്ങളുടനീളം പ്രചരിക്കുന്നുണ്ട്. പ്രതി പാകിസ്താനില്‍ മതനിന്ദക്കെതിരായ റാലികള്‍ക്ക് നേതൃത്വം നല്‍കിയ ഇസ്ലാം പുരോഹിതനാണ്. ഇയാള്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാള്‍ക്കെതിരായ വീഡിയോ ഓഡിയോ തെളിവുകള്‍ വിദ്യാര്‍ത്ഥി പോലീസിന് സമര്‍പ്പിച്ചിരുന്നു.

വര്‍ഷങ്ങളായി ഈ മതപുരോഹിതന്‍ വിദ്യാർത്ഥിയെ ദുരുപയോഗം ചെയ്തു വരികയായിരുന്നു. എന്നാൽ പോലീസിന് സമര്‍പ്പിച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ എങ്ങനെ എത്തി എന്നതിനെ കുറിച്ച് അറിയില്ലെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്. എന്തായാലും വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ഇയാള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.

അതേസമയം അസീസ് ഉര്‍ റഹ്മാന്‍ ലൈംഗിക പീഡന ആരോപണം നിഷേധിച്ചുകൊണ്ട് രംഗത്തെത്തി. വീഡിയോ ചിത്രീകരിച്ചത് ഗൂഢാലോചനയുടെ ഭാഗമാണെന്നും, വീഡിയോ ചിത്രീകരിക്കുന്നതിന് മുന്‍പ് തന്നില്‍ മയക്കുമരുന്ന് കുത്തിവച്ചുവെന്നും ഇയാള്‍ പറഞ്ഞു. ജാമിയ മന്‍സൂര്‍ ഉല്‍ ഇസ്ലാമിയ മതപഠനശാലയില്‍ നിന്ന് തന്നെ പുറത്താക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും ഇയാള്‍ ആരോപിച്ചു.

പ്രമുഖ മത രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗമായ ഇയാള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മതപാഠശാലയില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. ഫ്രാന്‍സില്‍ മുഹമ്മദ് നബിക്കെതിരായ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചെന്ന് ആരോപിച്ച് നടന്ന റാലികള്‍ക്കെല്ലാം നേതൃത്വം നല്‍കിയത് ഈ പുരോഹിതനായിരുന്നു. നിലവിൽ പുരോഹിതനെ സ്ഥാനത്ത് നിന്ന് പുറത്താക്കിയതായി സ്‌കൂളിന്റെ മേല്‍നോട്ടം വഹിക്കുന്ന സംഘടനയായ വഫക് ഉല്‍ മദാരിസ് വ്യക്തമാക്കി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles