Tuesday, September 22, 2026

ബിയര്‍ ബോട്ടിലുകൊണ്ട് തലക്കടിച്ചു:, മധ്യവയസ്കന്‍റെ കാഴ്ച നഷ്ടമായി ; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: ബിയര്‍ കുപ്പി തലയ്ക്കടിച്ച് മധ്യവയസ്കന്‍റെ കാഴ്ച പോയ സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ അക്രമത്തിലാണ് പനയറവിളാകം സജി ഭവനിൽ സജിക്ക് പരിക്കേറ്റത്. മാറനല്ലൂർ പൊങ്ങുമ്മൂട് കൂവളശ്ശേരിസ്വദേശി വിഷ്ണു എന്ന ജോണിയാണ് അറസ്റ്റിലായത്.

കാട്ടുവിള റോഡിൻറെ വശത്തിരുന്ന് സംഘം ചേർന്നിരുന്ന് മദ്യപിക്കരുതെന്ന് പറഞ്ഞതിനെ തുടർന്നാണ് അക്രമണം നടന്നത്. അക്രമണം തടയുന്നതിനിടെയാണ് സജിയുടെ കണ്ണിന് പരിക്കേൽക്കുകയും കാഴ്ച നഷ്ടപ്പെടുകയും ചെയ്തത്. കാട്ടാക്കട ഡിവൈഎസ്പി എസ്. അനിൽകുമാറിന്റെ നിർദ്ദേശപ്രകാരം വിളപ്പിൽശാല പോലീസ് പ്രതിയെ പിടികൂടുകയും കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും ചെയ്തു.

Related Articles

Latest Articles