നാഗര്‍കോവില്‍: നഗർകോവിലിൽ വീടിനു മുന്നിൽ കാണാതായ നാലു വയസുകാരനെ സമീപവാസിയുടെ അലമാരിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കടിയപട്ടണം മത്സ്യത്തൊഴിലാളി ഗ്രാമത്തില്‍ ജോണ്‍ റിച്ചാര്‍ഡ്സ്-സഹായ ഷീജ ദമ്പതികളുടെ മകന്‍ ജോഹന്‍ (4) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസി ഫാത്തിമയാണ് അറസ്റ്റിലായത്.
വീടിന് പുറത്തു കളിച്ചുക്കൊണ്ടിരുന്ന ജോഗൻ റിഷിയെ കഴിഞ്ഞ ദിവസം ഉച്ചയോടെ കാണാതാകുകയായിരുന്നു.ഉടൻ തന്നെ ബന്ധുക്കളുൾപ്പെടെയുള്ളവരുടെ വീടുകളിൽ കുട്ടിയെ തിരക്കിയെങ്കിലും കണ്ടെത്താനാവാത്തതിനെത്തുടർന്ന് അമ്മ സഹായ സിൽജ അടുത്തുള്ള പൊലീസിൽ പരാതി നൽകി.കുട്ടിയെ കാണാതായ വിവരം ഇതിനിടയിൽ സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.
സമീപവാസിയായ ഫാത്തിമയെ സംശയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ എത്തി ഇവരുടെ വീട്ടില്‍ പരിശോധിച്ചപ്പോഴാണ് കുട്ടിയെ അലമാരിയില്‍ നിന്ന് കണ്ടെത്തിയത്. അലമാരിയില്‍ വായ് മൂടിക്കെട്ടിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി നേരത്തെ മരിച്ചതായി ഡോക്ടർ സ്ഥിരീകരിച്ചു. തുടർന്ന് പൊലീസ് ഫാത്തിമയുടെ അറസ്റ്റ് രേഖപ്പെടുത്തി.

