ദില്ലി പോലീസ് ഉദ്യോഗസ്ഥന്‍ ഓടിച്ച എസ്.യു.വി ഇടിച്ച് 38-കാരനായ സൊമാറ്റോ ഡെലിവറി എക്‌സിക്യൂട്ടീവിന് ദാരുണാന്ത്യം. ശനിയാഴ്ച രാത്രി രോഹിണിക്ക് സമീപമാണ് അമ്മയും ഭാര്യയും പത്ത് വയസ്സുള്ള മകനുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായ സലില്‍ ത്രിപാഠി എന്നയാള്‍ കൊല്ലപ്പെട്ടത്.
സലിലിന്റെ ബൈക്കില്‍ സെയില്‍ സിങ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. വായുവില്‍ ഉയര്‍ന്ന് നിലത്തുവീണ സലിലിനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

