Saturday, June 1, 2024
spot_img

ഇലക്ട്രിക് പോസ്റ്റിലിടിച്ച് പോലീസ് ജീപ്പ് കത്തി നശിച്ചു ; പോലീസുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ഒഴിവായത് വൻ ദുരന്തം

കാസർകോട് : ഇലക്ട്രിക് പോസ്റ്റിലിടിച്ച് പോലീസ് ജീപ്പ് കത്തി നശിച്ചു. വിദ്യാനഗർ പോലീസ് സ്‌റ്റേഷനിലെ ജീപ്പാണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെ വിദ്യാനഗർ – പാറക്കട്ട റോഡിൽ കുടുംബകോടതിക്ക് സമീപമാണ് അപകടം സംഭവിച്ചത്. അപകടത്തിൽ വാഹനമോടിച്ച പോലീസ് ഉദ്യോഗസ്ഥൻ ബിജുവിന് പരിക്കേറ്റിട്ടുണ്ട്.

നൈറ്റ് പട്രോളിംഗ് കഴിഞ്ഞ് മടങ്ങിവരുകയായിരുന്ന എസ്ഐ പ്രശാന്തും സംഘവുമാണ് അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. പോലീസ് ജീപ്പ് പൂർണ്ണമായും കത്തി നശിച്ചു. യാത്രക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. ഇലക്ട്രിക് പോസ്റ്റ് ഇടിഞ്ഞ് വീഴാതിരുന്നത് മൂലം വൻ ദുരന്തമാണ് ഒഴിവായത്

Related Articles

Latest Articles