Police jeep caught fire after hitting an electric post
കാസർകോട് : ഇലക്ട്രിക് പോസ്റ്റിലിടിച്ച് പോലീസ് ജീപ്പ് കത്തി നശിച്ചു. വിദ്യാനഗർ പോലീസ് സ്റ്റേഷനിലെ ജീപ്പാണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെ വിദ്യാനഗർ – പാറക്കട്ട റോഡിൽ കുടുംബകോടതിക്ക് സമീപമാണ് അപകടം സംഭവിച്ചത്. അപകടത്തിൽ വാഹനമോടിച്ച പോലീസ് ഉദ്യോഗസ്ഥൻ ബിജുവിന് പരിക്കേറ്റിട്ടുണ്ട്.
നൈറ്റ് പട്രോളിംഗ് കഴിഞ്ഞ് മടങ്ങിവരുകയായിരുന്ന എസ്ഐ പ്രശാന്തും സംഘവുമാണ് അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. പോലീസ് ജീപ്പ് പൂർണ്ണമായും കത്തി നശിച്ചു. യാത്രക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. ഇലക്ട്രിക് പോസ്റ്റ് ഇടിഞ്ഞ് വീഴാതിരുന്നത് മൂലം വൻ ദുരന്തമാണ് ഒഴിവായത്
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…