Saturday, September 26, 2026

കാക്കിക്കുള്ളിലെ കള്ളൻ ;പൊലീസ് ഉദ്യോഗസ്ഥന് സ​സ്പെ​ന്‍​ഷ​ന്‍

കൊച്ചി: മരട് ഫ്‌ളാറ്റില്‍ നിന്നും ഇടി മിന്നല്‍ രക്ഷാചാലകത്തിന്റെ പട്ടകള്‍ മോഷണം പോയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. പനങ്ങാട് എസ് ഐ വിപിന്‍ കുമാറിനെ ആണ് സസ്‌പെന്‍ഡ് ചെയ്തത്.

സു​ര​ക്ഷാ ജീ​വ​ന​ക്കാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ പൊ​ളി​ക്കു​ന്ന മ​ര​ടി​ലെ ജെ​യ്ന്‍ ഫ്ളാ​റ്റി​ല്‍​നി​ന്നു 100 കി​ലോ​യോ​ളം ചെ​മ്ബ് പ​ട്ട​ക​ളാ​ണ് കാ​ണാ​താ​യ​ത്. പി​ന്നീ​ട് മോ​ഷ​ണ​മു​ത​ല്‍ പ​ന​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ടി​യ പ​ന​ങ്ങാ​ട് പോ​ലീ​സ്, അ​വ​രെ കേ​സെ​ടു​ക്കാ​തെ വി​ട്ട​യ​ക്കു​ക​യും രേ​ഖ​യി​ല്‍​പ്പെ​ടു​ത്താ​തെ മോ​ഷ​ണ​മു​ത​ല്‍ മു​ക്കി ഒ​ളി​ച്ചു​വ​യ്ക്കു​ക​യും ചെയ്തതിനെ തുടര്‍ന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാക്കറെ ഇയാളെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. മരട് പൊലീസ് സ്‌റ്റേഷനു സമീപം താമസിക്കുന്ന ഇലക്‌ട്രിഷ്യനും സഹായിയും ചേര്‍ന്നാണ് ചെമ്ബ് പട്ടകള്‍ മോഷ്ടിച്ചത്.

Related Articles

Latest Articles