Tuesday, September 22, 2026

പോ​ലീ​സു​കാ​രു​ടെ പോ​സ്റ്റ​ല്‍ ബാ​ല​റ്റ് ക്ര​മ​ക്കേട്; ക്രൈം​ബ്രാ​ഞ്ച് ഇ​ട​ക്കാ​ല റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സു​കാ​രു​ടെ പോ​സ്റ്റ​ല്‍ ബാ​ല​റ്റ് ക്ര​മ​ക്കേ​ടി​ല്‍ ക്രൈം​ബ്രാ​ഞ്ച് ഇ​ട​ക്കാ​ല റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു. അ​ന്വേ​ഷ​ണ​ത്തി​ന് കൂ​ടു​ത​ല്‍ സ​മ​യം തേ​ടി​യാ​ണ് ക്രൈം​ബ്രാ​ഞ്ച് ഇ​ട​ക്കാ​ല റി​പ്പോ​ര്‍​ട്ട് ഡി​ജി​പി​ക്ക് കൈമാറിയത്.

കേ​ര​ള​ത്തി​ന് പു​റ​ത്ത് തിര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ലു​ള്ള പോ​ലീ​സു​കാ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നു​ണ്ടെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ കൂ​ടു​ത​ല്‍ സ​മ​യം ആ​വ​ശ്യ​മാ​ണെ​ന്നും ക്രൈം​ബാ​ഞ്ച് അ​റി​യി​ച്ചു.

വോ​ട്ടെ​ണ്ണ​ലി​നു ശേ​ഷ​മെ എ​ത്ര പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യെ​ന്ന് അ​റി​യാ​ന്‍ ക​ഴി​യു​വെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. നേ​ര​ത്തേ, തിര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രു​ന്ന​തി​ന് മുൻപ് അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നാ​യി​രു​ന്നു മു​ഖ്യ​തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ന​ല്‍​കി​യ നി​ര്‍​ദേ​ശം.

Related Articles

Latest Articles