Saturday, May 18, 2024
spot_img

ചികിത്സ വൈകിയെന്നാരോപിച്ച് ഫാത്തിമ ആശുപത്രിയിൽ ഡോക്ടറെ മർദ്ദിച്ച സംഭവം ; ആറ് പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട് :ചികിത്സ വൈകിയെന്നാരോപിച്ച് ഫാത്തിമ ആശുപത്രിയിൽ ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ ആറ് പേർക്കെതിരെ കേസെടുത്ത് നടക്കാവ് പോലീസ്.കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനായ പി കെ അശോകനാണ് മർദ്ദനമേറ്റത്. സി.ടി.സ്‌കാന്‍ റിപ്പോര്‍ട്ട് ലഭിക്കാന്‍ വൈകിയെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.ആശുപത്രിയിലെ നഴ്സിംഗ് സ്റ്റേഷൻ കൗണ്ടറിന്റെ ചില്ലുകളും രോഗിയുടെ ബന്ധുക്കൾ തകർത്തു.ഫാത്തിമ ആശുപത്രിയിൽ വെച്ച് ഒരാഴ്ച മുമ്പ് കുന്ദമംഗലം സ്വദേശിയായ യുവതിയുടെ കുഞ്ഞു പ്രസവത്തിനിടെ മരിച്ചിരുന്നു.

എങ്കിലും ശാരീരിക ആവശതകളെ തുടർന്ന് യുവതി ചികിത്സയിൽ തുടരുകയായിരുന്നു. ഗൈനക്കോളജിസ്റ്റായ ഡോക്ടർ അനിതയാണ് യുവതിയെ ചികിത്സിച്ചിരുന്നത്. ഇതിനിടെ യുവതിയുടെ സി ടി സ്കാൻ റിസൾട്ട്‌ വൈകിയതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. ഇതിനിടയിലാണ് രോഗിയുടെ ബന്ധുക്കൾ നഴ്സിംഗ് കൌണ്ടറിന്റെ ചില്ലുകൾ ചെടിച്ചട്ടികൾ കൊണ്ട് എറിഞ്ഞു തകർത്തത്. ഇതിനിടെ സ്ഥലത്തെത്തിയ ഡോക്ടർ അനിതയുടെ ഭർത്താവായ ഡോക്ടർ അശോകനെ ബന്ധുക്കൾ ആക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

Related Articles

Latest Articles