Saturday, May 4, 2024
spot_img

ബ്രഹ്മപുരം തീപിടിത്തം: ആരോഗ്യപ്രശ്നങ്ങൾ ചർച്ച ചെയ്യും, അടിയന്തിരയോഗം വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്

കൊച്ചി : ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്ന് ആരോഗ്യപ്രശ്നങ്ങൾ ചർച്ച ചെയ്യാൻ അടിയന്തിരയോഗം വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. എറണാകുളം കലക്ട്രേറ്റിൽ ഇന്ന് ചേരുന്ന യോഗത്തിൽ മന്ത്രി പി.രാജീവും ജില്ലാ കളക്ടറും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പോലീസും , അഗ്നിരക്ഷാ ഉദ്യോഗസ്ഥരും പങ്കെടുക്കും. തീപിടിത്തത്തെ തുടർന്ന് മൂന്ന് ദിവസമായി കൊച്ചിയെ മൂടി നിൽക്കുന്ന പുക കാരണമുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനാണ് അടിയന്തിരയോഗം ചേരുന്നത്. ഇന്നലെ രാത്രി കാറ്റിൻ്റെ ദിശ മാറിയതോടെ കൊച്ചി നഗരത്തിൻ്റെ എല്ലാ ഭാഗത്തേക്കും പുക വ്യാപിച്ചിരുന്നു.

അതേസമയം ഇന്ന് തന്നെ ബ്രഹ്മപുരത്തെ തീ പൂർണമായും അണയ്ക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അഗ്നിരക്ഷാസേന അറിയിച്ചിട്ടുണ്ട് ഫയർഫോഴ്സിൻ്റെ 25 യൂണിറ്റും നാവിക സേനയുടെ 2 യൂണിറ്റും രംഗത്തുണ്ട്. തീയണയ്ക്കാനുള്ള ശ്രമം അന്തിമഘട്ടത്തിലാണെന്ന് ജില്ലാ ഫയർഫോഴ്സ് മേധാവി എൻ.സതീശൻ വ്യക്തമാക്കി. എന്നാൽ കൊച്ചിയിൽ പുക വ്യാപിക്കുന്നുണ്ട്.

Related Articles

Latest Articles