Friday, October 9, 2026

100 ബില്യൺ ഡോളർ ക്ലബിൽ ഇടംനേടി മുകേഷ് അംബാനി; ബ്ലൂംബെർഗിന്റെ ശതകോടീശ്വര പട്ടിക പുറത്ത്

ഇന്ത്യയിലെയും ഏഷ്യയിലെയും തന്നെ ഏറ്റവും വലിയ സമ്പന്നനും റിലയൻസ് ഇൻഡസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനി 100 ബില്ല്യൺ ഡോളര്‍ ക്ലബ്ബിലേക്ക്. ബ്ലൂംബെര്‍ഗ് ശതകോടീശ്വര പട്ടിക പ്രകാരം 9,290 കോടി ഡോളറാണ് അദ്ദേഹത്തിൻെറ ആസ്തി. റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി മൂല്യം ഉയര്‍ന്നതാണ് ആസ്തി കുതിക്കാൻ കാരണമെന്നാണ് റിപ്പോർട്ട്. ഇതോടെ 10,000 കോടി ഡോളര്‍ ആസ്തിയുള്ള ലോകത്തെ അതി സമ്പന്നരുടെ നിരയിലേക്കാണ് അംബാനിയും ഉയരുന്നത്. ഗ്രീൻ ഹൈഡ്രജൻ കൂടുതലായി ഉത്പാദിപ്പിക്കാൻ ഉള്ള കമ്പനിയുടെ നീക്കമാണ് ഓഹരി വില ഉയര്‍ത്തിയത്.

അതേസമയം ലോകത്തെ അതിസമ്പന്നരായ ശതകോടീശ്വരൻമാര്‍ക്കൊപ്പം മുൻനിരയിൽ തന്നെയുണ്ട് മുകേഷ് അംബാനി. ബ്ലൂംബെർഗിന്റെ ഇത്തവണത്തെ ശതകോടീശ്വര പട്ടികയിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ 25 സമ്പന്ന കുടുംബങ്ങളുടെ പട്ടികയിൽ 238.2 ബില്യൺ ഡോളർ സമ്പത്തുള്ള വാൾമാർട്ടിന്റെ വാൾട്ടൺ കുടുംബമാണ് ഒന്നാമതെത്തിയത്. ഇതിൽ 93.7 ബില്യൺ ഡോളറുമായി ഭാരതത്തിന്റെ അഭിമാനമായി മുകേഷ് അംബാനിയുടെ കുടുംബം ആറാം സ്ഥാനത്താണ്.

ടെലികമ്മ്യൂണിക്കേഷൻ രംഗത്തെ “ജിയോ” എന്ന വിപ്ലവം

ജിയോയിലൂടെ ടെലികമ്മ്യൂണിക്കേഷൻ രംഗത്ത് വിപ്ലവം സൃഷ്ടിച്ച മുകേഷ് അംബാനി ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള നിക്ഷേപകരുടെ പിന്തുണയോടെ ഈ മേഖല വിപുലീകരിക്കുകയാണ്. ജിയോയുടെ ഫീച്ചര്‍ സ്മാര്‍ട്ട്ഫോണുകൾ ഉടൻ വിപണിയിൽ എത്തും. ഒപ്പം തന്നെ ഓക്സിജൻ, ഹൈഡ്രജൻ ഉത്പാദന രംഗത്തും കമ്പനി കരുത്ത് തെളിയിക്കും.റിലയൻസിന്റെ എണ്ണ ശുദ്ധീകരണ ബിസിനസ് ഓഹരികൾ സ്വന്തമാക്കാൻ സൗദി അരാംകോ എത്തുന്നതോടെ വീണ്ടും ഓഹരി മൂല്യം ഉയര്‍ന്നേക്കാം. 25,00 കോടി ഡോളർ വരെ വിലമതിക്കുന്ന ഇടപാടുകൾ നടന്നേക്കാമെന്നാണ് സൂചന.

Related Articles

Latest Articles